29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

ഉറക്കത്തിനിടയിലെ മരണം ഏറുന്നു, കാരണമിത്

Date:



ശാന്തമായി ഉറങ്ങുന്നതിനിടയിലുള്ള അപ്രതീക്ഷിത മരണത്തെ കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. ഇത്തരത്തിലുള്ള മരണങ്ങൾ മുൻപ് അപൂർവങ്ങളിൽ അപൂർവം സംഭവം ആയിരുന്നു. എന്നാൽ, ഈ വർഷം ഇതുവരെ കേരളത്തിൽ പലയിടത്തും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഉറക്കത്തിൽ മരണപ്പെടുന്നതെന്നറിയാമോ? കൃത്യസമയത്ത് തിരിച്ചറിയപ്പെടാതെപ്പോകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഉറക്കത്തിൽ നിന്ന് മരണത്തിലേക്ക് തള്ളിയിടുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.

ബാഹ്യമായ പല കാരണങ്ങൾ കൊണ്ടും ഉറക്കത്തിനിടെ മരണം സംഭവിക്കാം. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉറക്കത്തിനിടെ മരിക്കുന്നത് ഹൃദ്രോഗം കാരണമാണ്. പണ്ടുകാലത്ത് അമ്പതോ അറുപതോ വയസ് കഴിഞ്ഞവരിലാണ് ഹൃദ്രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, സമീപകാലങ്ങളിലായി ചെറുപ്പക്കാർക്കിടയിലും ഹൃദ്രോഗം സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ്.

പ്രമേഹം, രക്താതിസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ, വ്യായാമമില്ലായ്മ, അമിതമായ ശരീരഭാരം, കൂർക്കംവലി എന്നിവയുള്ളവർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പുകവലി, അമിതമദ്യപാനം, തെറ്റായ ഭക്ഷണരീതികൾ എന്നിവയും ഹൃദയത്തിന് ഹാനികരമാണ്. പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വളരെ വൈകിയാണ് പുറത്തറിയുന്നത്. അതിനാൽ ചികിത്സയും അതിനനുസരിച്ച് വൈകുന്നു. ചിലപ്പോൾ ലക്ഷണങ്ങളൊന്നുമില്ലാത്ത സൈലന്റ് അറ്റാക്ക് ആയും ഹൃദയസ്തംഭനമുണ്ടാകാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related