30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

‘മ്മക്കൊരോ ചൂട് നാരങ്ങാവെള്ളം കാച്ചിയാലോ?’ അറിയാം ചൂട് നാരങ്ങാവെള്ളത്തിന്റെ ഗുണങ്ങൾ

Date:


ക്ഷീണമകറ്റാൻ ഒരു നാരങ്ങാവെള്ളം കുടിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നല്ല ചിൽഡ് നാരങ്ങാവെള്ളമാണ്‌ അധികം ആൾക്കാരും ഇഷ്ടപ്പെടുക. എന്നാൽ, ഇനി ചൂട്‌ നാരങ്ങാ വെള്ളം ശീലമാക്കിയാലോ? കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും പലർക്കും അതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയില്ല. ഒരുപാട് ഗുണങ്ങളുള്ള ഒരു പാനീയം കൂടിയാണിത്. സിട്രിക് ആസിഡ്, വൈറ്റമിൻ സി, ബയോ-ഫ്ലേവനോയിഡ്‌സ്, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിൻ എന്നീ സംയുക്തങ്ങൾ അടങ്ങിയ പാനീയമാണിത്.

ശരീരത്തിന് പ്രതിരോധ ശക്തി നല്കാൻ വളരെ ഉത്തമമാണ്. വിസ്മയിപ്പിക്കുന്ന ഗുണങ്ങളാണ് ചൂടു ചെറുനാരങ്ങ വെള്ളം വെറുംവയറ്റില്‍ കുടിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുക. ഭക്ഷണം കഴിച്ച ശേഷം ചൂടു ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും. നാരങ്ങ തികച്ചും അസിഡിറ്റിയാണെന്ന് തോന്നുമെങ്കിലും, അവ ശരീരത്തിന്റെ പിഎച്ച്‌ സന്തുലിതമാക്കാൻ സഹായിക്കുന്ന ക്ഷാര ഭക്ഷണത്തിന്റെ അത്ഭുതകരമായ നല്ല ഉറവിടമാണ്. ഈ കോമ്പിനേഷൻ കരളിനെ ഉണർത്തുകയും, മോശമായ വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു.

വെറും വയറ്റിലുള്ള ചൂടുവെള്ളം കുടി പ്രമേഹരോഗികള്‍ക്കും ഏറെ ഗുണം ചെയ്യും. ചൂടുവെള്ളം കുടിക്കുന്നതിലൂടെ രക്ത പ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിഷാംശത്തെ വിയര്‍പ്പാക്കി പുറന്തള്ളാനും ചൂടുവെള്ളം സഹായിക്കും. രാവിലെ തന്നെ ചെറുചൂടുള്ള നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളി ശുദ്ധിയാക്കും.

ലളിതവും എന്നാൽ, ശക്തവുമായ ഈ പാനീയം, ദഹനനാളത്തെ ഉത്തേജിപ്പിക്കുകയും ദിവസം മുഴുവൻ പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥി, വൃക്ക ഗ്രന്ഥികൾ, ലസീക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാൻ സഹായിക്കുന്നതിനോടൊപ്പം, എല്ലുകൾക്ക് നല്ല ശക്തി നൽകാൻ ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങൾ പറ്റിയാൽ അത് ഉണങ്ങാനും സഹായിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ ചെറുനാരങ്ങ വെള്ളം സഹായിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related