30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

അവൽ കൊണ്ട് എളുപ്പത്തിൽ രുചികരമായ ഉപ്പുമാവ് തയ്യാറാക്കാം

Date:


അരിയേക്കാൾ ആരോഗ്യ ഗുണങ്ങൾ കൂടുതലുള്ള ഒന്നാണ് അവൽ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ഗുണങ്ങൾ ഇത് നൽകുന്നുണ്ട്. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ അവൽ ഉപയോഗിച്ച് പല വിധത്തിലുള്ള സ്വാദിഷ്ഠമായ വിഭവങ്ങൾ തയ്യാറാക്കാം.

ചെറിയ കുട്ടികൾക്ക് പോലും വളരെയധികം പ്രിയപ്പെട്ടതാണ് അവൽ. അവൽ കൊണ്ട് പല വിധത്തിലുള്ള മധുര പലഹാരങ്ങളും ഉണ്ടാക്കാവുന്നതാണ്. അവൽ വിളയിച്ചത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പലഹാരങ്ങളിൽ ഒന്നാണ്. അവൽ നിറച്ച ഇലയട കുട്ടികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. എല്ലിനും പല്ലിനും ബലം നൽകുന്ന പോഷകങ്ങൾ അവലിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവൽ പ്രായമായവരും കുട്ടികളും കഴിക്കുന്നത് എന്തുകൊണ്ടും എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം വർദ്ധിപ്പിക്കുന്നു. അലവ്‍ കൊണ്ട് ആരോ​ഗ്യകരമായ ഒരു വിഭവം തയ്യാറാക്കിയാലോ?.. എന്താണെന്നല്ലേ? അവൽ ഉപ്പുമാവ് …. വളരെ സ്വാദിഷ്ടമായി രുചികരമായ രീതിയിൽ അവൽ ഉപ്പുമാവ് തയ്യാറാക്കാം…

വേണ്ട ചേരുവകൾ…

വെള്ള അവൽ ഒരു കപ്പ്
സവാള 1 എണ്ണം (വലുത്)
പച്ചമുളക് 2 എണ്ണം
ഇഞ്ചി കാൽ ടീസ്​പൂൺ
കടുക് ഒരു ടീസ്​പൂൺ
നിലക്കടല രണ്ട് ടേബ്ൾ സ്​പൂൺ
നാരങ്ങ നീര് 1 ടീസ്​പൂൺ
കറിവേപ്പില ഒരു തണ്ട്
മഞ്ഞൾപൊടി ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
എണ്ണ ഒരു ടീസ്​പൂൺ

തയാറാക്കുന്ന വിധം…

ആദ്യം അവൽ വെള്ളത്തിൽ നന്നായി കഴുകി അരിപ്പയിൽ വാരാൻ വയ്ക്കുക. ശേഷം പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. സവാള, പച്ചമുളക്, ഇഞ്ചി നിലക്കടല, കറിവേപ്പില എന്നിവയിട്ട് നന്നായി വഴറ്റി എടുക്കുക. ശേഷം അവലും ഉപ്പും മഞ്ഞൾ പൊടിയുമിട്ട് ഇളക്കി യോജിപ്പിക്കുക. ശേഷം നാരങ്ങ നീര് ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് നേരം മൂടിവച്ച് വേവിക്കുക. (തേങ്ങ ചിരവിയത് കൂടി ചേർത്താൽ കൂടുതൽ രുചികരമാവും). ശേഷം ചൂടോടെ വിളമ്പുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related