30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

ഈ ഭക്ഷണങ്ങൾ കുടവയർ കുറയ്ക്കും

Date:



വയറു ചാടി എന്നു പറഞ്ഞ് വിഷമിക്കുന്നവര്‍ വയറു കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വയറിന്റെ കാര്യത്തില്‍ യാതൊരു മാറ്റവുമില്ല. വയറു കുറയക്കാന്‍ ഡയറ്റിംഗും വ്യായാമവും കൊണ്ട് നടക്കുന്നവര്‍ക്ക് അതില്‍ യാതൊരു സംതൃപ്തിയും കിട്ടുന്നില്ല എന്നതാണ് മറ്റു പലതും പരീക്ഷിക്കാന്‍ ഇവരെ നിര്‍ബന്ധിക്കുന്നതും. നിങ്ങളുടെ ശരീര ഭാരം കുറയാത്തതിന്റെ 5 കാരണങ്ങള്‍. എന്നാല്‍ ഇനി പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ വീട്ടിലിരുന്ന് വയറു കുറയ്ക്കാം. ചാടിയ വയര്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഇനി ചില എളുപ്പവഴികള്‍ പരീക്ഷിക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.ശരീരഭാരത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെട്ടിട്ട് കാര്യമില്ല. കാരണം ദിവസം തോറും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി ഇന്നത്തെ തലമുറയെ അമിതവണ്ണമുള്ളവരും കുടവയറന്‍മാരുമാക്കി മാറ്റുകയാണ്.

ഫാസ്റ്റ്ഫുഡ് ആണ് ഇതിനു പിന്നിലെ വില്ലന്‍ എന്ന കാര്യത്തില് സംശയമേ ഇല്ല. ഫാസ്റ്റ് ഫുഡും മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുന്നതുമാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങളുടെ പ്രധാന കാരണം. പുതിന ഇല തടി കുറയാനും വയറു കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. പുതിന ഇല ചട്നിയും പുതിന ഇല ഇട്ട ചായയും കുടിയ്ക്കുന്നത് വയറു കുറയ്ക്കാന്‍ നല്ലതാണ്.

നെല്ലിക്ക ജ്യൂസിന്റെ കാര്യത്തില്‍ പിന്നെ സംശയം വേണ്ട. ഒരാഴ്ച കൃത്യമായി നെല്ലിക്ക ജ്യൂസ് കഴിച്ചു നോക്കൂ. വയറിന്റെ കാര്യത്തില്‍ യാതൊരു വിധ ടെന്‍ഷനും വേണ്ടെന്നതാണ് സത്യം.
പാലില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് സ്ഥിരമായി കഴിച്ചു നോക്കൂ. ദിവസവും കിടക്കുന്നതിനു മുന്‍പ് ഈ മഞ്ഞള്‍പ്പൊടി പാല്‍ കഴിച്ചാല്‍ മതി അതിന്റെ വ്യത്യാസം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിയ്ക്കുന്നത് ചാടിയ വയറിനെ ഇല്ലാതാക്കും. അതുകൊണ്ട് തന്നെ ഇത് എത്രത്തോളം കഴിയ്ക്കുന്നുവോ അത്രത്തോളം തന്നെ പ്രയോജനപ്രദമാണ് എന്നതാണ് സത്യം. കാര്‍ബോഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയ പഞ്ചസാര, അരി, ഉരുളക്കിഴങ്ങ് എന്നിവ കഴിയ്ക്കുന്നത് കുറയ്ക്കുക. ഇത് വയറിന്റെ കാര്യത്തില്‍ വീണ്ടും പ്രശ്നമുണ്ടാക്കാനേ ഉപകരിക്കൂ.

കാരറ്റ് ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്നതാണ്. എന്നാല്‍ വയറു കുറയ്ക്കാനും മിടുക്കനാണ് കാരറ്റ. ഭക്ഷണത്തിനു മുന്‍പ് തന്നെ കാരറ്റ് കഴിയ്ക്കുക. കാരറ്റ് ജ്യൂസും നിങ്ങളുടെ വയറു കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.പെരുംജീരകം കാണാന്‍ ചെറുതാണെങ്കിലുംവയറു കുറയ്ക്കുന്ന കാര്യത്തില്‍ ആള് ഭീകരനാണ്. പെരുംജീരകം വെള്ളത്തിലിട്ടു തിളപ്പിച്ച്‌ ആ വെള്ളം ഒരാഴ്ച സ്ഥിരമായി കുടിച്ചാല്‍ ഏത് ചാടിയ വയറും കുറയും.ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ ഏറ്റവുമധികം സഹായിക്കുന്നതാണ് പപ്പായ. വെറുതേ ഇരിയ്ക്കുമ്ബോള്‍ പോലും കഴിച്ചു നോക്കിക്കോളൂ. വ്യത്യാസം ഒരാഴ്ചയ്ക്കുള്ളില്‍ അറിയാം.

പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് പാല്‍. എന്നാല്‍ പാലിനെ കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്തി മാറ്റി നിര്‍ത്തുന്നതും സ്ഥിരമാണ്. എന്നാല്‍ പാലും മോരും തൈരുമെല്ലാം വയറു കുറയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പച്ചമുളക് എരിവ് കൂടതലുള്ള കില്ലാഡിയാണെങ്കിലും നമ്മുടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ ഇത്രയേറെ പറ്റിയ വേറൊന്നില്ല. ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തിയാല്‍ ഏത് കുടവയറും പേടിച്ച്‌ കുറയും എന്നതാണ് സത്യം. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ഇതിലൂടെ ലഭിയ്ക്കുന്നു. വൈറ്റമിന്‍ സി, എ, കെ അയേണ്‍ തുടങ്ങിയവ നല്‍കുന്നതോടൊപ്പം തടി കുറയ്ക്കാനും സഹായിക്കുന്നു.തണുത്ത വെള്ളത്തില്‍ തേന്‍ മിക്സ് ചെയ്ത് വെറും വയറ്റില്‍ എന്നും രാവിലെ കുടിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പ് കുറയ്ക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ തടി കുറയ്ക്കുകയും ചെയ്യുന്നു.പാവയ്ക്ക് കഴിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. എന്നാലും വയറു കുറയണമെന്നുണ്ടെങ്കില്‍ കഴിച്ചേ പറ്റൂ. മാത്രമല്ല കയ്പ്പാണെങ്കിലും ആയുസ്സും ആരോഗ്യവും നല്‍കുന്ന കാര്യത്തില്‍ അല്‍പം മുന്‍പിലാണ് പാവയ്ക്ക എന്നത് തന്നെ കാര്യം.

ചുക്ക്, കറുവപ്പട്ട, കുരുമുളക് എന്നീ മൂന്ന് വസ്തുക്കളും കൃത്യമായ അളവില്‍ പൊടിച്ച്‌ മിക്്സ് ചെയ്ത് അല്‍പം കല്‍ക്കണ്ടത്തില്‍ ചേര്‍ത്ത് എന്നും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുക.സൗന്ദര്യ ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഒരുപോലെ അടങ്ങിയതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് തടി കുറയ്ക്കാനും വയറു കുറയ്ക്കാനും സഹായിക്കുമെന്നതാണ് സത്യം. വെള്ളത്തിലോ ജ്യൂസിലോ ഇത് ചേര്‍ത്ത കുടിയ്ക്കാം. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ മുന്നിലാണ് മല്ലിയില. മല്ലിയില ജ്യൂസ് ആക്കി ദിവസവും കഴിയ്ക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തടി കുറഞ്ഞ് വയറൊതുങ്ങി സുന്ദരനാവും എന്നതാണ് സത്യം. ആപ്പിളിന്റെ ആരോഗ്യഗുണങ്ങള്‍ എത്രത്തോളമുണ്ടെന്ന് നമുക്കറിയാം. വേവിച്ച ആപ്പിള്‍ കഴിച്ചാല്‍ ഇത് കുടവയറിനെ ചുരുക്കുന്നു എന്നതാണ് കാര്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related