31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

വെണ്ടയ്ക്ക കീറിയിട്ട് വച്ച വെള്ളം കുടിച്ചാൽ ഷുഗറിനെ പിടിച്ചു കെട്ടുക മാത്രമല്ല, ഈ ഗുണവുമുണ്ട്

Date:


മഞ്ഞള്‍, പട്ട പോലുള്ള സ്പൈസസ് ചേര്‍ത്തും, ചെറുനാരങ്ങാനീര്, ഉലുവ പോലുള്ളവ ചേര്‍ത്തുമെല്ലാം പാനീയങ്ങള്‍ തയ്യാറാക്കി ഇതുപോലെ പതിവായി കഴിക്കുന്നവരുണ്ട്. സമാനമായ രീതിയില്‍ വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം പതിവായി കുടിക്കുന്നതും ഏറെ നല്ലതാണ്.

ഇതിനായി നാലോ അഞ്ചോ ചെറിയ വെണ്ടയ്ക്ക കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവൻ കുതിര്‍ത്തുവയ്ക്കുകയാണ് വേണ്ടത്. ശേഷം രാവിലെ ഈ വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളമാണ് കുടിക്കേണ്ടത്. വെണ്ടയ്ക്കയിട്ട് വച്ച വെള്ളം പതിവായി കഴിക്കുന്നത് കൊണ്ട് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇവയെ കുറിച്ച് കൂടി മനസിലാക്കാം.

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു പാനീയമാണിത്. വെണ്ടയ്ക്കയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-ബി, വൈറ്റമിൻ-സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയ വിശപ്പിനെ അടക്കാനും, ദഹനം മെച്ചപ്പെടുത്താനുമെല്ലാ സഹായിക്കുന്നു. ഇതിലൂടെയാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ഇത് ത്വരിതപ്പെടുത്തുന്നത്.

പ്രമഹരോഗികള്‍ക്കും ഇത് ഏറെ സഹായകരമാണ്. ഭക്ഷണങ്ങളില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താൻ വെണ്ടയ്ക്ക സഹായിക്കുന്നു. ഇതിലൂടെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചുനിര്‍ത്താനുമാകുന്നു. ഇങ്ങനെയാണ് പ്രമേഹരോഗികള്‍ക്ക് ഇത് ഗുണകരമാകുന്നത്.

ഇതിനെല്ലാം പുറമെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മത്തിന്‍റെ ആരോഗ്യം പരിപാലിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം വെണ്ടയ്ക്ക സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related