31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

കനത്ത ചൂട്: ബ്രെയിന്‍ സ്‌ട്രോക്കിനുള്ള സാദ്ധ്യത കൂടുതല്‍

Date:


ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചൂട് അനുദിനം വര്‍ധിച്ചുവരികയാണ്. ചില നഗരങ്ങളില്‍, താപനില വളരെയധികം ഉയര്‍ന്നു. ഈ അവസ്ഥയില്‍, ബ്രെയിന്‍ സ്‌ട്രോക്കിനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിപ്പോകുകയോ ചെയ്യുന്ന ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥയാണ് ബ്രെയിന്‍ സ്‌ട്രോക്ക്. ബ്രെയിന്‍ സ്‌ട്രോക്കില്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു, ഇത് ശരീരത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു.

ചുട്ടുപൊള്ളുന്ന ചൂടില്‍ ശരീരത്തിന്റെ ഊഷ്മാവ് കുറയ്ക്കാന്‍ ശരീരം കൂടുതല്‍ പ്രയത്‌നിക്കേണ്ടി വരുമെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇക്കാരണത്താല്‍, രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കും. കൂടാതെ, ചൂട് നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഇതുമൂലം രക്തം കട്ടിയാകുകയും രക്തചംക്രമണത്തെ ബാധിക്കുകയും ചെയ്യുന്നു. ഈ രണ്ട് അവസ്ഥകളും ബ്രെയിന്‍ സ്ട്രോക്കിന് കാരണമാകും.

ബ്രെയിന്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍

1. തലയില്‍ പെട്ടെന്ന് കടുത്ത വേദന
2. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ബലഹീനത അനുഭവപ്പെടുന്നു.
3. കൈകളിലോ കാലുകളിലോ മരവിപ്പ്,
4. സംസാരിക്കാനുള്ള ബുദ്ധിമുട്ട് .
5. മങ്ങിയ കാഴ്ച.
6. പെട്ടെന്നുള്ള തലകറക്കം
7. ബോധക്ഷയം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related