വീട്ടിൽ കലഹം ഒഴിവാക്കി ഐശ്വര്യം കൊണ്ടുവരാൻ ഇത് പരീക്ഷിക്കൂ



എത്ര വലിയ വീടായാലും എത്ര സമ്പത്തുണ്ടായാലും അവിടെ കലഹം ഒഴിയാതെയിരുന്നാൽ പിന്നെന്തു ഫലം, അതിനൊക്കെ പരിഹാരമായാണ് ഈ ലേഖനം പറയുന്നത്.മിക്ക പ്രശ്നങ്ങളുടെയും മൂല കാരണം വാസ്തു ദോഷമാണ്.വീട്ടിനുള്ളില്‍ പൂര്‍ണ സമാധാനവും ഐശ്വര്യവും വരുത്തുന്നതിനായി വാസ്തു ശാസ്ത്രം നിര്‍ദ്ദേശിക്കുന്നത് വാസ്തുബലിയും പഞ്ചശിരസ്സ് സ്ഥാപനവുമാണ്. പാല് കാച്ചി താമസം തുടങ്ങുന്നതിന് മുൻപ് ആശാരിയാണ് വാസ്തു ബലി കർമ്മം നിർവഹിക്കുന്നത്. വാസ്തു ബലി കർമ്മം നിർവഹിച്ച ശേഷമാണ് പഞ്ച ശിരസ്സ് സ്ഥാപിക്കേണ്ടത്.

അഞ്ച് ലോഹങ്ങളിലായി ആന ,ആമ ,സിംഹം , പന്നി ,പോത്ത് എന്നീ മൃഗങ്ങളുടെ രൂപങ്ങള്‍ ഒരോ ദിക്കിലേക്കായി തിരിച്ച്‌ വച്ച്‌ ചന്ദന പെട്ടിയിലാക്കി പൂജ ചെയ്ത് കതകിന്റെ മുകളിലോ താഴെ തറയിലോ വയ്ക്കുന്നു.മിക്കവാറും വീടിന്റെ പ്രധാന മുറിയില്‍ കുഴിയെടുത്താണ് ഇത് സ്ഥാപിക്കുന്നത്.കിഴക്ക് വശത്ത് ആന, പടിഞ്ഞാറ് സിംഹം, തെക്ക് പോത്ത്, വടക്ക് പന്നി, നടുക്ക് ആമ എന്നീ ക്രമത്തിലായിരിക്കും പഞ്ചശിരസ്സ് സ്ഥാപിക്കുക.പഞ്ച ശിരസ്സ് സ്ഥാപിച്ചാൽ വീട്ടിലെ കലഹം ഒഴിവാകുമെന്നും എല്ലാ ദോഷങ്ങളും അകന്ന് വീടിന് ഐശ്വര്യം വന്നുചേരുമെന്നുമാണ് വിശ്വാസം.