31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

വഴിപാടുകൾ നേർന്നത് മറന്നാൽ പരിഹാരം ചെയ്യാം

Date:


ആഗ്രഹസാധ്യത്തിനായോ കുടുംബത്തിന് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ പലരും വഴിപാടുകൾ നേരാറുണ്ട് .എന്നാൽ വഴിപാടു നേർന്നത് മറന്നുപോവുകയോ നേർന്ന വഴിപാടെന്താണെന്നു ഓർത്തെടുക്കാൻ കഴിയാതെ വരുകയും ചെയ്യും. പിന്നീടെന്തിനെങ്കിലും വേണ്ടി ജ്യോതിഷനെ സമീപിക്കുമ്പോഴാവാം വഴിപാടു മുടങ്ങി കിടപ്പുണ്ടെന്ന കാര്യം ഓർമിക്കുന്നത്. വഴിപാടു നേർന്ന ക്ഷേത്രത്തിൽ കുറച്ചു നാണയത്തുട്ടുകൾ “തെറ്റു പണം ” എന്ന സങ്കല്പത്തിൽ മൂന്ന് തവണ ഉഴിഞ്ഞു കാണിക്കയായി ഇടുകയാണ് പരിഹാരം.

ഏതു ക്ഷേത്രമാണെന്നു മറന്നു പോയെങ്കിൽ അടുത്തുള്ള ശിവക്ഷേത്രത്തിൽ “ക്ഷമാപണ മന്ത്രം” ചൊല്ലി തലയ്ക്കുഴിഞ്ഞ് കാണിക്ക സമർപ്പിക്കാവുന്നതാണ്. ക്ഷമാപണ മന്ത്രം “ഓം കരചരണകൃതം വാ-കായജം കർമജം വാ- ശ്രവണനയനജം വാ മാനസം വാ അപരാധം വിഹിതമവിഹിതം വാ – സര്‍വ്വമേതത് ക്ഷമസ്വ ശിവശിവ കരുണാബ്‌ധേ-ശ്രീമഹാദേവശംഭോ.

അടുത്തുള്ള വിഷ്ണുക്ഷേത്രത്തിൽ “സമർപ്പണ മന്ത്രം” ചൊല്ലി തികഞ്ഞ ഭക്തിയോടെ കാണിക്ക അർപ്പിക്കുന്നതും പരിഹാരമാണ്. “കായേന വാചാ മനസേന്ദ്രിയൈര്‍വാ, ബുദ്ധ്യാത്മനാ വാ പ്രകൃതേ,: സ്വഭാവാത് കരോമി യദ്യത് ,സകലം പരസ്‌മൈ നാരായണായേതി സമര്‍പ്പയാമി, ജയ നാരായണായേതി സമര്‍പ്പയാമി”

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related