31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

തന്നെക്കാൾ മുതിർന്ന സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അകാല വാർദ്ധക്യമോ അതോ ഗുണമോ?

Date:


പ്രായത്തിൽ മൂത്ത സ്ത്രീകളുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അകാല വാർദ്ധക്യം ബാധിക്കും എന്ന വിശ്വാസം ഇന്നും പ്രചരിക്കപ്പെടുന്നുണ്ട്. ഇതിൽ എത്രത്തോളം വസ്തുതയുണ്ടെന്നാണ് താഴെ പറയുന്നത്. പുരുഷനെക്കാൾ വയസ്സിനു മൂത്ത സ്ത്രീകളുമായി തുടർച്ചയായി ലൈംഗിക ബന്ധം പുലർത്തിയാൽ അകാല വാർദ്ധക്യം ബാധിക്കുമെന്നത് വെറും തെറ്റിദ്ധാരണയാണെന്ന് ആരോ​ഗ്യ രം​ഗത്തെ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മാനസികമായി പുരുഷന്മാർക്ക് തങ്ങളെക്കാൾ മുതിർന്ന സ്ത്രീകളുമായി ലൈം​ഗിക ബന്ധം പുലർത്താനാണ് താത്പര്യം എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

പ്രായം കൂടിയ സ്ത്രീകളോട് ആകർഷണം തോന്നാൻ, ചില കാരണങ്ങൾ ഉണ്ടെന്നാണ് പുരുഷൻമാർ പറയുന്നത്. പ്രായം കൂടിയ സ്ത്രീകളെ പങ്കാളി അല്ലെങ്കിൽ, ഭാര്യയായി സ്വീകരിക്കാൻ പുരുഷൻമാർ ആഗ്രഹിക്കുന്നതിന് ചില കാരണങ്ങളും ഉണ്ട്. പുരുഷൻമാർ പ്രായം കൂടിയ സ്ത്രീകളെ പങ്കാളികളായി തിരഞ്ഞെടുക്കുന്നതിലെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്, അവരുടെ ലൈംഗിക പക്വതയാണ്. പല ചെറുപ്പക്കാരും ഇക്കാര്യം സമ്മതിക്കുന്നു. പ്രായം കൂടിയ സ്ത്രീകളിലെ പക്വതയും പരിചയസമ്പന്നതയും.  മാത്രമല്ല, ഇക്കാരണങ്ങളാൽ ഇവർ അടുക്കും ചിട്ടയോട് കൂടിയവരും എല്ലാ കാര്യത്തിലും സമതുലിതമായ സമീപനം സ്വീകരിക്കുന്നവരുമായിരിക്കും.

ഇവർ, ഗോസിപ്പുകൾക്ക് അടിമപ്പെട്ടവരാകില്ല. പരിചയസമ്പന്നർ ആയതിനാൽ, തെറ്റായ ആൾക്കാരെ കണ്ടെത്താനും അവരെ കൈകാര്യം ചെയ്യാനും അവർക്കാവും. പങ്കാളിയിൽ നിരാശയുണ്ടായാൽ, പക്വതയോടെ പ്രവർത്തിക്കാൻ ഇവർക്ക് സാധിക്കും. ഒരു ബന്ധത്തിൽ മാത്രം ഒതുങ്ങണമെന്ന് വിശ്വസിക്കാത്ത ഇവർ‌ പങ്കാളിയെ ബഹുമാനിക്കുകയും അവർക്ക്, വ്യക്തിപരമായി തനിച്ച് ചെലവഴിക്കാൻ സമയം ആവശ്യമെങ്കിൽ അതിന് അനുവദിക്കുകയും ചെയ്യുന്നു. വൈകാരികമായും പക്വത കൈവരിച്ച ഇവർ അനാവശ്യമായി വഴക്കുകൾക്കോ വാശികൾക്കോ വഴിവയ്ക്കാതെ വിവേകത്തോടെ വികാരങ്ങളെ കൈകാര്യം ചെയ്യുന്നു.

പ്രായം കൂടിയ സ്ത്രീകൾ ആത്മവിശ്വാസവും ഉയർന്ന ആത്മാഭിമാനത്തോടും കൂടിയവരാണ്. തങ്ങളാണ് ശരിയെന്ന് തെളിയിക്കാനായി ഒരു തരത്തിലുള്ള വാദത്തിലും എളുപ്പം ഇടപെടുന്നവരാകില്ല ഇവർ. ദുഷ്കരമായ സമയങ്ങളെ എങ്ങനെ നേരിടണമെന്ന് ഇവർക്കറിയാം. സ്ത്രീയും പുരുഷനും ഒരു പോലെ പക്വതയുള്ളവർ ആണെങ്കിൽ അവിടെ പരസ്പര ധാരണയും തങ്ങളുടെ ബന്ധത്തിൽ പരസ്പര ബഹുമാനവും പുലർത്തുന്നു.

ധനപരമായ കാര്യങ്ങളിലും ഇവർക്ക് കൃത്യമായ ബോധം ഉണ്ടാകും. തങ്ങളുടെ ഭർത്താവിന്റെ ചുമലിലെ ഭാരം കുറയ്ക്കാനായി സാമ്പത്തികപരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ഇവർ തയാറാകുന്നു. പുരുഷൻമാർ പ്രായം കൂടിയ സ്ത്രീകളിൽ കാണുന്ന പ്രധാന സവിശേഷതകളിൽ ഒന്നാണിത്. ചുരുക്കത്തിൽ, പ്രായം കൂടിയ സ്ത്രീകളെ വിവാഹം കഴിച്ചാൽ ദോഷമൊന്നുമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related