31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

ഈ ഏഴ് പ്രധാന ആന്തരികാവയവങ്ങൾ ഇല്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാൻ കഴിയും : ഏതൊക്കെയെന്നോ?

Date:


നമ്മുടെ ശരീരത്തിലെ ഏതെങ്കിലും അവയവം ഇല്ലെങ്കിലും നമുക്ക് സുഖമായി ജീവിക്കാം. വയര്‍, ഒരു കിഡ്‌നി, കരളിന്റെ 75 ശതമാനം എന്നിവയൊന്നുമില്ലെങ്കിലും നമുക്ക് സുഖമായി തന്നെ ജീവിക്കാം.

ആമാശയം: (stomach )

ഇതൊക്കെ നമുക്കറിയാമെങ്കിലും ആമാശയം ഇല്ലാതെ എങ്ങനെ മനുഷ്യന്‍ ജീവിക്കും എന്ന സംശയം ഉണ്ടാവാം. ഏതെങ്കിലും കാരണവശാൽ ആമാശയം മുഴുവനായി മുറിച്ചു മാറ്റുന്ന അവസ്ഥ ഉണ്ടായാൽ ഡോക്ടർമാർ ഈസോഫഗസ് നേരിട്ട് ചെറുകുടലുമായി ബന്ധിപ്പിക്കും. ഇത് മൂലം രോഗികൾക്ക് നല്ലവണ്ണം ചവച്ചരച്ചു ഭക്ഷണ പദാർത്ഥങ്ങളും ദ്രാവക രൂപത്തിൽ ഉള്ളവയും യഥേഷ്ടം കഴിക്കാവുന്നതും ശിഷ്ടകാലം ജീവിക്കാൻ കഴിയുന്നതുമാണ്.

അപ്പെന്‍ഡിക്‌സ് :

ചെറുകുടലും വന്‍കുടലും ചേരുന്ന ഭാഗത്തുള്ള അപ്പെന്‍ഡിക്‌സ് എന്ന അവയവവും അനാവശ്യമായ ഒന്നാണ്. ഇവിടെയുണ്ടാകുന്ന അണുബാധ അപ്പെന്‍ഡിസൈറ്റിസിന് കാരണവുമാകാറുണ്ട്. കടുത്ത വയറുവേദനയും അപ്പന്റിക്സ് പൊട്ടുന്ന അവസ്ഥയുണ്ടായാൽ ശരീരത്തിൽ ഇൻഫെക്ഷൻ ഉണ്ടായി മരണ കാരണവും ആകാറുണ്ട്. ഇത് എടുത്തു കളഞ്ഞാലും നമുക്ക് ഒന്നും സംഭവിക്കില്ല.

പ്ലീഹ ( spleen):

ഏതാണ്ട്‌ 12 സെ.മീ നീളവും 7 സെ.മീ വീതിയും ഉള്ള ഒരു മാർദ്ദവമേറിയ ഒരു ആന്തരികാവയവമാണ് പ്ലീഹ അഥവാ സ്‌പ്ലീൻ.ഉദരത്തിൻറെ മേൽഭാഗത്തും ഇടത്തുമായി സ്ഥിതിചെയ്യുന്ന ഈ അവയവം വാരിയെല്ലുകളുടെ അടിയിലാണ്. ഇത് നമുക്ക് രോഗ പ്രതിരോധി ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അവയവമാണെങ്കിലും ചില ഘട്ടങ്ങളിൽ ഇത് ഡോക്ടർമാർക്ക് എടുത്തു കളയേണ്ടതായി വരും. പ്ലീഹ ഇല്ലെങ്കിലും നമുക്ക് ജീവിക്കാനാകും.

പ്രത്യുൽപാദന അവയവങ്ങൾ:( Reproductive organs)

ഗർഭാശയം, അണ്ഡവാഹിനിക്കുഴലുകൾ, അണ്ഡാശയം എന്നിവ സ്ത്രീകളുടെ പ്രത്യുൽപ്പാദന അവയവങ്ങളാണ്. എന്നാൽ ഇവ ഇല്ലെങ്കിലും എടുത്തു മാറ്റിയാലും നമുക്ക് ജീവന് അപകടം ഇല്ല.

വൻകുടൽ ( colon )

ക്യാൻസർ, ട്രോമാ തുടങ്ങിയുവ മൂലം ബുദ്ധിമുട്ടനുഭവപ്പെടുമ്പോൾ ( ജീവന് അപകടകരമായ സ്ഥിതി ഉണ്ടായാൽ) വൻകുടൽ മുറിച്ചു മാറ്റേണ്ടി വരും. എന്നാൽ വൻകുടൽ ഇല്ലെങ്കിലും രോഗിക്ക് ജീവന് അപകടം ഉണ്ടാവാറില്ല.

പിത്താശയം: ( gall bladder )

കരളിനോട് ചേർന്നിരിക്കുന്ന പിത്താശയത്തിലെ കല്ല് സാധാരണയായി ഉണ്ടാവാറുള്ള രോഗമാണ്. എന്നാൽ ഇത് കൂടുതലായാൽ രോഗിക്ക് വേദന കലശലാകുകയും പനിയും മറ്റും ഉണ്ടാവുകയും ചെയ്യുമ്പോൾ ഇത് എടുത്തു കളയാറുണ്ട്. പിത്താശയം ഇല്ലെങ്കിലും നമുക്ക് ഒന്നും സംഭവിക്കില്ല.

വൃക്ക : (kidney )

 

പല രോഗങ്ങളാലും വൃക്കകളുടെ പ്രവർത്തന ശേഷി നഷ്ടമാകാറുണ്ട്. ഒരു വൃക്ക ഇല്ലെങ്കിലും നമുക്ക് ജീവിക്കാന്‍ കഴിയും. രണ്ടു വൃക്കകളും പ്രവർത്തന രഹിതമാകുമ്പോൾ ഡയാലിസിസ് മൂലം രോഗിക്ക് ജീവൻ നീട്ടിക്കിട്ടും.. തുടർന്ന് മറ്റൊരാളുടെ വൃക്ക രോഗിക്ക് മാറ്റി വെച്ചാൽ ജീവന് അപകടമുണ്ടാകാതെ ജീവിക്കാനാകും. വൃക്കകളെ കൂടാതെ കരൾ, ഹൃദയം തുടങ്ങിയവയും മാറ്റി വെച്ച് വിജയകരമായി ജീവിതം നയിക്കുന്നവർ ഉണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related