എല്ലുകളിലെ അര്‍ബുദം തിരിച്ചറിയാം ശരീരം പ്രധാനമായും കാണിക്കുന്ന അഞ്ച് ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്



മനുഷ്യ ശരീരത്തിലെ 206 അസ്ഥികളില്‍ ഏതെങ്കിലുമൊന്നിനെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണ് എല്ലുകളിലെ അര്‍ബുദം അഥവാ അസ്ഥിയെ ബാധിക്കുന്ന ക്യാന്‍സര്‍.

അനിയന്ത്രിതമായി എല്ലുകള്‍ക്കുള്ളിലെ കോശങ്ങള്‍ വളരുന്ന അവസ്ഥയാണിത്. ഏറെ പ്രധാനപ്പെട്ട കാര്യമാണ് രോഗലക്ഷണങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട ബോണ്‍ ക്യാന്‍സറിന്റെ അഞ്ച് സാധാരണ ലക്ഷണങ്ങള്‍ അറിയാം…

1. സ്ഥിരമായ അസ്ഥി വേദന

എല്ലുകളിലെ ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണം ട്യൂമര്‍ സ്ഥിതി ചെയ്യുന്ന അസ്ഥിയിലെ വിട്ടുമാറാത്ത വേദനയും വീക്കവും നീര്‍ക്കെട്ടുമാണ്. രാത്രിയില്‍ ഈ വേദന കഠിനമാവുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും. വേദന പ്രധാന ലക്ഷണമായി അസ്ഥി ക്യാന്‍സര്‍ ബാധിച്ച 70% രോഗികളുംറിപ്പോര്‍ട്ട് ചെയ്യുന്നു.

2. മുഴ

എല്ലുകളിലെ അര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം മുഴയാണ്. സാര്‍കോമ എന്ന എല്ലുകളിലെ അര്‍ബുദത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് കൈയിലോ കാലിലോ വളരുന്ന ഇത്തരം മുഴയും അവിടത്തെ വേദനയും.

3. പൊട്ടലും ഒടുവും

വളരെ പെട്ടെന്ന് എല്ലുകളില്‍ ഒടിവോ പൊട്ടലോ സംഭവിക്കുന്നതും അര്‍ബുദത്തിന്റെ ലക്ഷണമാകാം.

4. പരിമിതമായ ചലനം

കാലുയര്‍ത്തി വയ്ക്കുമ്പോള്‍ വര്‍ധിക്കുന്ന വേദന, പരിമിതമായ ചലനം, സ്വാഭാവിക ചലനങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കം തുടങ്ങിയവയൊക്കെ എല്ലുകളിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം.

5. പനിയും വിയര്‍പ്പും

ബോണ്‍ ക്യാന്‍സറിന്റെ സൂചനയാകാം രാത്രി കാലങ്ങളില്‍ അമിതമായി വിയര്‍ക്കുന്നതും പനി വരുന്നതും. അതുപോലെ അമിതമായ ക്ഷീണം പല രോഗങ്ങളുടെയും സൂചന ആണെങ്കിലും എല്ലുകളിലെ ക്യാന്‍സറിന്റെ ലക്ഷണമായും ക്ഷീണം വരാം.