1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

ലൈംഗിക വിജയത്തിന് ഏലയ്ക്കയുടെ പ്രാധാന്യം | Sexual life, cardamom, Latest News, Health & Fitness

Date:


ദാമ്പത്യ ജീവിതത്തില്‍ ലൈംഗികത സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ന് സര്‍വ്വ സാധാരണമാണ്. ജീവിത രീതി മൂലവും മറ്റ് പല കാരണങ്ങള്‍കൊണ്ടും ആവാം ഇത്. ഇത്തരം പ്രശ്‌നങ്ങള്‍ കണ്ട് ഭയപ്പെടുന്നവരും കുറവല്ല. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളെ ഭയക്കേണ്ടതില്ലന്നും ചിട്ടയായ ജീവിത ശൈലി തന്നെയാണ് പ്രധാന പരിഹാരമെന്നും വിദഗ്ധര്‍ പറയുന്നു.

നമ്മള്‍ വീട്ടിലുപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് തന്നെ ലൈംഗിക ആരോഗ്യം സംരക്ഷിയ്ക്കുവാന്‍ സാധിക്കും. ഏലയ്ക്ക അത്തരത്തില്‍ പ്രധാനപ്പെട്ടൊരു ഔഷധമാണ്. സ്ത്രീകളിലും പുരുഷന്മാരിലും കണ്ടു വരുന്ന ലൈംഗിക പ്രശ്‌നങ്ങളെ ഒരു പരിധി വരെ മാറ്റി നിര്‍ത്താനുള്ള കഴിവ് ഏലക്കയ്ക്കുണ്ട്. ഏലയ്ക്കയിലുള്ള സിനിയോള്‍ എന്ന ഘടകമാണ് ലൈംഗികതയ്ക്ക് പരിഹാരമായി പ്രവൃത്തിക്കുന്നത്.

സ്ത്രീകളുടെയും പുരുഷന്മാരുടേയും ലൈംഗികാവയവത്തിലേക്കുള്ള രക്ത പ്രവാഹത്തെ ഊര്‍ജ്ജിതമാക്കാന്‍ ഇതിന് സാധിയ്ക്കും. ഇഞ്ചി, മുളക്, തുടങ്ങിയവ ഉപയോഗിക്കുന്ന വിഭവങ്ങളില്‍ അല്‍പം ഏലയ്ക്ക നേരിട്ടോ പൊടിച്ചോ ചേര്‍ക്കുന്നത് ഏറെ നല്ലതാണ്. തേനില്‍ അല്പം ഏലയ്ക്ക പൊടിച്ച് കഴിയ്ക്കുന്നത് പുരുഷന്മാരില്‍ ലൈംഗിക ഉത്തേജനം കൂട്ടും.

ഉദ്ധാരണ പ്രശ്‌നത്തിനും ശീഖ്രസഖ്‌ലനത്തിനും ഇത് പരിഹാരമാണ്. തേനില്‍ ചേര്‍ക്കുന്ന ഏലയ്ക്ക പൊടിയുടെ അളവ് കൂടാന്‍ പാടില്ല. കൂടിയാല്‍ ഗുണം കുറയുമെന്നും വിദഗ്ധര്‍ പറയുന്നു. ശരീരത്തില്‍ അമിതമായി കിടക്കുന്ന കൊഴുപ്പിനെ അകറ്റാനും ഏലയ്ക്ക നല്ലൊരു മരുന്നാണ്. ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം ശരീര സൗന്ദര്യം കാക്കുന്നതിന് ഏറെ സഹായകരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related