3
September, 2025

A News 365Times Venture

3
Wednesday
September, 2025

A News 365Times Venture

ഇത് ശീലിച്ചാൽ ക്യാൻസർ ഏഴയലത്തു വരില്ല

Date:


ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നതിന്‍റെ പ്രധാന കാരണം എന്ന് പറയുന്നത് ക്യാന്‍സറാണ്. പലപ്പോഴും ഇതിനെ തുടക്കത്തതില്‍ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നത്. അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളാണ് പലപ്പോഴും രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇന്ന് ആറില്‍ ഒരാള്‍ക്ക് ക്യാന്‍സര്‍ എന്ന ഗുരുതരാവസ്ഥ ഉണ്ടാകുന്നുണ്ട്. എങ്ങനെ ക്യാന്‍സറിനെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം എന്നുള്ളതിനും എങ്ങനെ നേരിടാം എന്നുള്ളതിനും ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ജീവിത ശൈലി തന്നെയാണ്.

ചില ശീലങ്ങള്‍ ജീവിതത്തില്‍ തുടര്‍ന്ന് പോന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ക്യാന്‍സര്‍ സാധ്യതയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ശീലങ്ങള്‍ സ്ഥിരമാക്കാം എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വളരെയധികം വലുതാണ്. ക്യാന്‍സറിന്‍റെ സാധ്യത പോലും നിങ്ങളെ പലപ്പോഴും ബാധിക്കുന്നില്ല.വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരാണോ നിങ്ങള്‍? എന്നാല്‍ ക്യാന്‍സര്‍ സാധ്യതയെക്കുറിച്ച്‌ ആലോചിച്ച്‌ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. കാരണം വെയ്റ്റ് ലിഫ്റ്റിംങ് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് രണ്ട് തരത്തിലുള്ള ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

കുടലിലെ ക്യാന്‍സറിനേയും കിഡ്നിയിലെ ക്യാന്‍സറിനേയും. ഇത് രണ്ടും ഇല്ലാതാക്കുന്നതിന് നമുക്ക് വെയ്റ്റ്ലിഫ്റ്റിംങ് ചെയ്യാവുന്നതാണ്. ഇത് മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇതിന്‍റെ ഫലമായി നമുക്ക് ഉണ്ടാവുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുക എന്നത്. പതിവായി വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരില്‍ ക്യാന്‍സറിനെ പേടിക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം.ഇഞ്ചിയും വെളുത്തുള്ളിയും ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം മറക്കേണ്ടതില്ല. ഇത് കൃത്യമായി മനസ്സിലാക്കിയാല്‍ അത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മളെ സഹായിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണശീലത്തില്‍ സ്ഥിരമായി ഇഞ്ചിയും വെളുത്തുള്ളിയും ഉള്‍പ്പെടുത്തി നോക്കൂ.

ഇത് സ്ത്രീകളിലെ സ്തനാര്‍ബുദ സാധ്യതയെ വളരെയധികം കുറക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. 67 ശതമാനം വരെയാണ് ക്യാന്‍സര്‍ സാധ്യതയെ കുറക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധികളെ പൊരുതിത്തോല്‍പ്പിക്കാന്‍ ഇഞ്ചിയും വെളുത്തുള്ളിയും ശീലമാക്കാവുന്നതാണ്.എന്തൊക്കെ കഴിച്ചാലും പലപ്പോഴും വെള്ളം കുടിക്കുന്ന കാര്യത്തില്‍ പലരും അല്‍പം പുറകിലേക്കായിരിക്കും. ഇതാകട്ടെ പല വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച്‌ നില്‍ക്കുന്നതാണ് വെള്ളം.

അത് കുടിക്കാതിരിക്കുമ്പോള്‍ രോഗങ്ങളും നിങ്ങളെ തേടിയെത്തുന്നു. ബ്ലാഡര്‍ ക്യാന്‍സര്‍ ഇത്തരത്തില്‍ നിങ്ങളെ ബാധിക്കുന്ന ഒന്നാണ്. ബ്ലാഡര്‍ ക്യാന്‍സര്‍ സാധ്യതയെ ഇല്ലാതാക്കി ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച്‌ നില്‍ക്കുന്ന ഓപ്ഷനാണ് ഈ വെള്ളം കുടി.രാത്രിയില്‍ തോന്നിയ സമയത്ത് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് രോഗങ്ങളിലേക്കും അവിടെ നിന്ന് ഗുരുതര രോഗങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് രാത്രി ഭക്ഷണം കൃത്യസമയത്ത് തന്നെ എന്നും കഴിക്കാന്‍ ശ്രദ്ധിക്കുക.

ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നീ സാധ്യതകള്‍ നിങ്ങളുടെ അടുത്ത് പോലും വരില്ല കൃത്യസമയത്തെ ഭക്ഷണശീലം. ക്യാന്‍സര്‍ മാത്രമല്ല ഒരു രോഗവും നിങ്ങളെ ബാധിക്കുകയില്ല. അതുകൊണ്ട് ഉറങ്ങാന്‍ പോവുന്നതിന് ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ തൂക്കം നിലനിര്‍ത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ആരോഗ്യകരമായ തൂക്കം നിലനിര്‍ത്തുന്ന കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഭക്ഷണശീലം. നമ്മുടെ തന്ന ഭക്ഷണശീലമാണ് പലപ്പോഴും അമിതവണ്ണത്തിലേക്കും മറ്റും നയിക്കുന്നത്.

ഇതെല്ലാം തിരിച്ചറിഞ്ഞ് കൃത്യമായി മുന്നോട്ട് പോയാല്‍ ക്യാന്‍സര്‍ എന്നല്ല ഒരു രോഗവും നിങ്ങളെ വലക്കില്ല എന്നതാണ് സത്യം. ഇത്തരം അവസ്ഥകളില്‍ ആദ്യം നിയന്ത്രിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ജങ്ക്ഫുഡുകളും മറ്റും കഴിക്കുമ്ബോള്‍ അത് നിങ്ങളില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ട് നല്ല ആരോഗ്യകരമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുകയും ആരോഗ്യകരമായ തൂക്കം നിലനിര്‍ത്തുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related