30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

ഗോതമ്പ് കഴിച്ചത് കൊണ്ട് തടി കുറയുമോ? ശരിക്കും തടി കുറക്കാന്‍ വേണ്ടി ഉപയോഗിക്കാവുന്ന ധാന്യ പൊടികള്‍ ഏതൊക്കെയാണ്? അറിയാം

Date:


തടി കുറക്കാന്‍ ഗോതമ്പ് വിഭവങ്ങള്‍ കഴിക്കുന്നവരാണ് പലരും. ചോറിനെക്കാള്‍ കാര്‍ബോഹൈഡ്രേറ്റ് കുറവാണെന്ന ചിന്തയിലാണ് പലരും ഗോതമ്പില്‍ അഭയം പ്രാപിക്കുന്നത്.

എന്നാല്‍ ഗോതമ്പ് കഴിച്ചത് കൊണ്ട് തടി കുറയുമോ? ശരിക്കും തടി കുറക്കാന്‍ വേണ്ടി ഉപയോഗിക്കാവുന്ന ധാന്യ പൊടികള്‍ ഏതൊക്കെയാണ്? അറിയാം

 

തവിട് കളയാത്ത ഗോതമ്പ്

ശുദ്ധീകരിച്ച ഗോതമ്പിനെ അപേക്ഷിച്ച് കൂടുതല്‍ നാരുകളും പ്രോട്ടീനുകളും പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ഉയര്‍ന്ന പോഷകമൂല്യവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഇണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ വയറിന് പൂര്‍ണത നല്‍കുകയും ദഹനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുവഴി ശരീരഭാരം കുറക്കാനും സഹായിക്കുന്നു.

ബദാം പൊടി

തടികുറക്കാനുള്ള യാത്രയില്‍ ഗോതമ്പിനേക്കാള്‍ ഗുണം ബദാം ആണ്. കാരണം ഇവയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവാണ്. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, നിരവധി വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് ബദാം. ഉയര്‍ന്ന പ്രോട്ടീനും നാരുകളുമുള്ള ഉള്ളതിനാല്‍ വയറിന് പൂര്‍ണത നല്‍കുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സംതൃപ്തി നല്‍കാനും സഹായിക്കും, അതുകൊണ്ട് തന്നെ ശരീരഭരം നിയന്ത്രിക്കാനും ഉത്തമമാണ്.

തേങ്ങാ പൊടി

തേങ്ങാപ്പൊടി ഗ്ലൂറ്റന്‍ രഹിതമാണ്, മാത്രമല്ല ഉയര്‍ന്ന നാരുകളാല്‍ സമ്പന്നമാണ് ഇവ. ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ വയറിന് പൂര്‍ണത നല്‍കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും തടി കുറക്കാനും ഇവ സഹായിക്കും.

കടലമാവ്

കടലപ്പൊടിയില്‍ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റും ഉണ്ട്. ഇത് ഗ്ലൂറ്റന്‍ രഹിതവുമാണ്. ഇരുമ്പ്, മഗ്‌നീഷ്യം, ബി വിറ്റാമിനുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. സംതൃപ്തി നല്‍കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related