31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

കാൻസർ ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ശാസ്ത്ര ലോകം

Date:


 

ഈ നൂറ്റാണ്ടിലെ ഏറ്റവും മാരക രോഗമായി കണക്കാക്കുന്ന ക്യാൻസർ ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം കണ്ടുപിടിച്ച് ശാസ്ത്രലോകം. ഓരോ വർഷവും 1 .4 കോടി ജനങ്ങൾ ക്യാൻസർ ബാധിതരാകുകയും ഇതിൽ പകുതിയിൽ കൂടുതൽ പേര് മരണമടയുകയും ചെയ്യുന്നു. ഇതുവരെ ഈ രോഗം ബാധിക്കുന്നതിന്റെ യഥാർത്ഥ കാരണം ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

മദ്യം,പുകയില ഉപയോഗം, തെറ്റായ ആഹാര ക്രമം,തെറ്റായ ജീവിത ശൈലി,അമിത സംഘർഷം ഇവയെല്ലാം ക്യാൻസർ ഉണ്ടാകാൻ കരണമാണെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഏറ്റവും പുതിയ പഠനം അനുസരിച്ച്,ക്യാൻസർ ഉണ്ടാകുന്നതിന്റെ കാരണം ഡി എൻ എ യിൽ ഉണ്ടാകുന്ന മാറ്റങ്ങളാണെന്നാണ് കണ്ടെത്തൽ. അനിയന്ത്രിത കോശ വളർച്ചക്ക് കാരണം ഡി എൻ എ യിൽ ഉണ്ടാകുന്ന മാറ്റങ്ങളാണെന്നും അനാരോഗ്യമായ ഭക്ഷണ രീതികളാണ് ഇതിനു കാരണമെന്നും കണ്ടെത്തി.ലോകത്തിലെ 69 രാജ്യങ്ങളിൽ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം.

പ്രമുഖ മനഃശാസ്ത്ര വവാരികയായ ജേർണൽ സയൻസിലാണ് ഇത് പ്രസിദ്ധീകരിച്ചത്.66 ശതമാനം ഡി എൻ എ മാറ്റങ്ങളും ക്യാൻസറായി പരിണമിക്കുന്നതായാണ് പഠനം.ജോൺസൺ ഹോപ്കിൻസ് സർവകലാശാലയിലെ ക്രിസ്ത്യൻ തോമസെറ്റി, ഡോക്ടർ ബെർട്ട് വോഗൾ സേട്ടൈൻ എന്നിവരാണ് പഠന നേതൃത്വം നൽകിയത്. 32 ശതമാനം പുകവലിയും മറ്റു ജീവിത ശൈലിയും കാരണമായപ്പോൾ 29 ശതമാനം പേരിൽ അന്തരീക്ഷ മലിനീകരണം മൂലമാണ് ഡി എൻ എ മാറ്റം സംഭവിക്കുന്നത്.5 ശതമാനം പേരിൽ പാരമ്പര്യമായും കണ്ടുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related