ശനി പൂർണ്ണമായും പാപ ഗ്രഹമല്ല, ശനിദോഷത്തെ ഭയക്കേണ്ട കാര്യമില്ല, മാറ്റാന്‍ ഇത്രയും ചെയ്താൽ മതി


ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്നകാലമാണ് ശനിദശാകാലം. ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. അതികഠിനമായ ശനിയെ ഇല്ലാതാക്കുവാന്‍ സാധുക്കള്‍ക്ക് അന്നദാനം, അയ്യപ്പക്ഷേത്രത്തില്‍ നീരാഞ്ജനം തെളിയിക്കല്‍ എന്നിവ വിശേഷമാണ്. ശനീശ്വരന്‍ അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതിനെയാണ് കണ്ടകശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്. ദീര്‍ഘായുസ്സ്, മരണം, ഭയം, തകര്‍ച്ച, അപമാനം, അനാരോഗ്യം, മന:പ്രയാസം, ദുരിതം, ദാരിദ്യ്രം, പാപം, കഠിനാദ്ധ്വാനം, പാപചിന്ത, മരണാനന്തര കർമ്മങ്ങൾ, കടം, ദാസ്യം, ബന്ധനം, കാര്‍ഷികായുധങ്ങള്‍ എന്നിവയെല്ലാം ശനിയുമായി ബന്ധപ്പെട്ട് കിടക്കുന്നു.

എന്നാൽ ശനി ദോഷം മാറ്റാൻ ഇക്കാര്യങ്ങൾ ചെയ്യേണ്ടതാണ്. കരിക്കഭിഷേകം, ദുരിതശാന്തിയ്ക്കും ആരോഗ്യ വര്‍ദ്ധനവിനും ഉത്തമമാണ്. വ്രതദിനങ്ങളില്‍ നെയ്യഭിഷേകം നടത്തിയാല്‍ പാപശാന്തിയ്ക്ക് പരിഹാരമാകും. ഭസ്മാഭിഷേകം ചെയ്യുന്നത് വിദ്യാവിജയത്തിനും വിഘ്‌ന നിവാരണത്തിനും ത്വക്ക് രോഗശാന്തിയ്ക്കും നന്ന്. എള്ളു തിരി കത്തിയ്ക്കലും, നീലശംഖു പുഷ്പാര്‍ച്ചനയും ശനിദോഷനിവാരണത്തിന് വിശേഷമാണ്. ശനിയാഴ്ചകളിൽ കറുപ്പ് , നീല വസ്ത്രങ്ങൾ ധരിക്കുകയും കറുത്ത വസ്ത്രങ്ങൾ ശനീശ്വരന് സമർപ്പിക്കുകയും വേണം.

ശനിയെ പ്രാര്‍ത്ഥിക്കുപോള്‍ ശനി ദോഷം അകറ്റി തരണമേ എന്നാണ് പറയേണ്ടത്. ഒരിക്കലും മറ്റു ദേവന്‍മാരുടെ അടുത്ത് പ്രാര്‍ഥിക്കും പോലെ കാത്തുരക്ഷിക്കണം എന്ന് പറയരുത്. അത് ശനി ദോഷം ഒന്നുകൂടി കാഠിന്യം കൂടുതലാക്കും. കാരണം ശനി എന്ന ദോഷം നമ്മെ വിട്ടകലുകയാണ് വേണ്ടത്.അന്ന് ക്ഷേത്ര ദര്‍ശനം നടത്തുന്നതും ദോഷം മാറാന്‍ സഹായിക്കും. ശനിയാഴ്ച ദിവസങ്ങളില്‍ മാംസഭക്ഷണം ഉപേക്ഷിക്കുക. അന്നേ ദിവസം സത്പ്രവര്‍ത്തികള്‍ ചെയ്യുകയും നല്ലത് മാത്രം ചിന്തിക്കുകയും നാമം ജപിക്കുകയും ചെയ്യുക.

എള്ളുതിരിയും കറുത്ത എള്ളും

ശനിയാഴ്ചകളില്‍ അയ്യപ്പ ക്ഷേത്രങ്ങളില്‍ നീരാഞ്ജനം നടത്തുന്നത് നല്ലതാണ്. തേങ്ങാ മുറിയില്‍ എള്ളുതിരി തെളിയിക്കുന്നതാണ് നീരാഞ്ജനം. എള്ളുതിരി കത്തിയ്ക്കുന്നതും എള്ള് പായസ വഴിപാടും ഒക്കെ ശനിദോഷം മാറാന്‍ നല്ലതാണ്. വീട്ടിലെ പൂജാമുറിയില്‍ എള്ള് സൂക്ഷിക്കുന്നതും ഉത്തമം. വെളുത്ത് വൃത്തിയുള്ള തുണിയില്‍ കറുത്ത എള്ള് പൊതിഞ്ഞാണ് സൂക്ഷിക്കേണ്ടത്. ശനിയാഴ്കളില്‍ എള്ള് തിരി എള്ളെണ്ണയില്‍ കത്തിക്കുന്നതും ഇതിന്റെ മണം ശ്വസിക്കുന്നതും ശനിദോഷം അകറ്റും എന്നാണ്.

ശനിദോഷമുള്ളവര്‍ ഓം ശനീശ്വരായ നമഃ എന്ന മന്ത്രം ജപിയ്ക്കുന്നത് നല്ലതാണ്. ഇത് 108 തവണയാണ് ജപിക്കേണ്ടത്. ദിനവും സാധിച്ചില്ലെങ്കില്‍ ശനിയാഴ്ച ദിവസം ഈ മന്ത്രം ജപിക്കുക. ശനിയാഴ്ചകളില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ പോകുന്നതും നല്ലതാണ്. ഹനുമാന്‍ ക്ഷേത്രം ഇല്ലായെങ്കില്‍ ഹനുമാന്‍ ഉപദേവത ആയ ക്ഷേത്രത്തില്‍ പോകാം. ഓം ആഞ്ജനേയ നമ: എന്ന മന്ത്രമാണ് ജപിക്കേണ്ടത്. ഇതും 108 പ്രാവശ്യം ജപിക്കണം. ഹനുമാന് വെണ്ണ, അവല്‍ എന്നിവ നിവേദിക്കുന്നത് ശനിദോഷ പരിഹാരമാണ്. വെറ്റിലമാല, വട മാല എന്നിവയും ഹനുമാന് ചെയുന്ന പ്രധാന വഴിപാടുകളാണ്. ഇവ ചെയ്യുന്നതും ദോഷ പരിഹാര മാര്‍ഗമാണ്.

ദോഷങ്ങള്‍ തീര്‍ക്കാന്‍ കാക്കയ്ക്ക് നല്‍കുക

ശനിയാഴ്ചകളില്‍ എള്ളും കലര്‍ത്തി എട്ടു ഉരുളകള്‍ കാക്കയ്ക്ക് നല്‍കുന്നത് ശനി ദോഷം തീര്‍ക്കാന്‍ സഹായിക്കും. ശനിയുടെ വാഹനമാണ് കാക്ക. ഇതിനാല്‍ കാക്കയെ പ്രീതിപ്പെടുത്തുക. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ശനീശ്വരനെ മനസില്‍ വിചാരിച്ചു ഒരു ഉരുള ചോറ് കാക്കയ്ക്കു നല്‍കുന്നത് നല്ലതാണ്.

മന്ത്രജപം

മന്ത്രജപം ഒരു പരിധിവരെ ദോഷങ്ങള്‍ അകറ്റും.

‘നീലാഞ്ജന സമഭാസം, രവിപുത്രം യമഗ്രജം ഛായാ മാര്‍ത്താണ്ഡ സംഭൂതം, തവം നമാമ്യേ ശനീശ്വരം ‘

എന്ന മന്ത്രം ജപിയ്ക്കുന്നത് ശനി ദേവ പ്രീതിക്കു വളരെ നല്ലതാണ്.