പല്ലിയെ നാട്ടില്‍നിന്നുതന്നെ തുരത്താൻ പേസ്റ്റും സവാളയും മതി!!


വീടുകളില്‍ പ്രത്യേകിച്ചും അടുക്കളയിൽ വലിയ ശല്യമായി മാറുന്ന ജീവികളാണ് പല്ലിയും പാറ്റയും. ഇവയെ തുരത്താൻ പല തരത്തിലുള്ള കെമിക്കലുകൾ ചേർന്ന മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയെ തുരത്താൻ വീട്ടിൽ ആകെ വേണ്ടത് ടൂത്ത് പേസ്റ്റും സവാളയുമാണ്.

നമ്മുടെ വീടുകളിൽ ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ് ഉണ്ടാകില്ലേ. ആദ്യം ഒരു ചെറിയ സവാള കഷ്ണങ്ങളാക്കി വെള്ളം ചേർക്കാതെ മിക്‌സിയിലിട്ട് അടിച്ചെടുക്കാം. ഒഴിഞ്ഞ ട്യൂബിന്റെ അടപ്പുള്ള ഭാഗം മുറിച്ചുകളഞ്ഞിട്ട് അതില്‍ വെള്ളം നിറച്ച്‌ കുലുക്കിയെടുക്കാം. ഈ പേസ്റ്റുവെള്ളം മിക്സിയിൽ അടിച്ചെടുത്ത സവാള ഒഴിച്ചതിനുശേഷം ഒരു പതിനഞ്ച് മിനിട്ട് മാറ്റിവയ്ക്കാം. ഇനി വെള്ളം മാത്രമായി അരിച്ചെടുത്തതിനുശേഷം അല്‍പ്പം കർപ്പൂരപൊടി കൂടി ചേർത്ത് മിക്‌സ് ചെയ്യണം. ഈ വെള്ളം സ്‌പ്രേ ചെയ്തുകൊടുത്താല്‍ പല്ലിയും പാറ്റയുമൊന്നും അടുക്കില്ല.

read also: എല്‍ഡിഎഫിന്റെ ഐശ്വര്യമാണ് എൻഡിഎ മുന്നണി : വെള്ളാപ്പള്ളി നടേശൻ

പേസ്റ്റുവെള്ളം ഉപയോഗിച്ച്‌ കറപിടിച്ച കത്തി, സ്റ്റീല്‍ പാത്രങ്ങള്‍, ഗ്യാസ് സ്റ്റൗ, ചോപ്പിംഗ് ബോർഡ് എന്നിവ എളുപ്പത്തില്‍ വൃത്തിയാക്കിയെടുക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ തുരുമ്പിന്റെ അംശങ്ങളും മാറിക്കിട്ടും.