ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍


ഗര്‍ഭകാലത്ത് പല സ്ത്രീകളുടേയും പൊതുവായ ലക്ഷണമാണ് ഛര്‍ദ്ദി. പലപ്പോഴും ഛര്‍ദ്ദിയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതായിരിക്കും. എങ്കിലും ഗര്‍ഭകാല ഛര്‍ദ്ദിയ്ക്ക് പരിഹാരമായി ഡോക്ടര്‍മാരേയും ഒറ്റമൂലിയേയും ആശ്രയിക്കുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ ഇനി ഈ ഒന്‍പത് പാനീയങ്ങളിലൂടെ ഗര്‍ഭകാല ഛര്‍ദ്ദിയ്ക്ക് വിട പറയാം. മാത്രമല്ല ഗര്‍ഭകാലത്ത് ആരോഗ്യകരമാണ് എന്നതും ഈ പാനീയങ്ങളുടെ പ്രത്യേകതയാണ്. എന്തൊക്കെയാണ് ഗര്‍ഭകാല ഛര്‍ദ്ദിയെ പ്രതിരോധിയ്ക്കുന്ന ഈ സിംപിള്‍ പാനീയങ്ങള്‍ എന്നു നോക്കാം.

നാരങ്ങാ വെള്ളം

നാരങ്ങ ഏത് തരത്തിലുള്ള ഛര്‍ദ്ദിയേയും ഇല്ലാതാക്കും. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദി അല്‍പം പ്രത്യേകതയുള്ളതാണല്ലോ. നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ഛര്‍ദ്ദിയെ ഇല്ലാതാക്കുന്നു.

കട്ടിയേറിയ പഴച്ചാറുകള്‍

കട്ടിയേറിയ പഴച്ചാറുകള്‍ കഴിയ്ക്കുന്നതും നല്ലതാണ്. കാരണം ഗര്‍ഭ കാലങ്ങളില്‍ ഭക്ഷണത്തോട് താല്‍പ്പര്യം പൊതുവേ കുറവായിരിക്കും. അതുകൊണ്ട് തന്നെ കട്ടിയേറിയ തരത്തിലുള്ള പഴച്ചാറുകള്‍ കഴിയ്ക്കാവുന്നതാണ്.

പച്ചക്കറി ജ്യൂസ്

ഗര്‍ഭകാല പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഒരു പാനീയമാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചീര, കാരറ്റ് തുടങ്ങിയവയെല്ലാം ജ്യൂസ് ആക്കി കഴിയ്ക്കാവുന്നതാണ്.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീയും ഇത്തരത്തില്‍ ഗര്‍ഭകാല ഛര്‍ദ്ദിയെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് രാവിലെ തന്നെയുണ്ടാകുന്ന ഗര്‍ഭകാല അസ്വസ്ഥതകള്‍ ഇല്ലാതാക്കും.

മിക്‌സഡ് ഫ്രൂട്ട് ജ്യൂസ്

പലപ്പോഴും ഗര്‍ഭകാലത്ത് പാലിന്റെ മണം ഗര്‍ഭിണികള്‍ ഛര്‍ദ്ദിക്കാനുള്ള പ്രവണത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ വ്യത്യസ്തമായ പഴങ്ങള്‍ മിക്‌സ് ചെയ്ത് ജ്യൂസ് ആക്കി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

സംഭാരം

ശരീരത്തിനും മനസ്സിനുും ഊര്‍ജ്ജം നല്‍കാന്‍ ഇത്രയും പറ്റിയ ഒരു പാനീയം വേറെ ഇല്ലെന്നു തന്നെ പറയാം. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് സംഭാരം ഗര്‍ഭിണികള്‍ക്ക് നല്‍കുന്നത്.

ഉപ്പിട്ട നാരങ്ങാ വെള്ളം

നാരങ്ങ മധുരം ചേര്‍ത്ത് മാത്രമല്ല ഉപ്പിട്ട നാരങ്ങ വെള്ളവും ഇത്തരത്തില്‍ ഗര്‍ഭകാല ഛര്‍ദ്ദിയെ പ്രതിരോധിയ്ക്കും. എന്നാല്‍ ഇതല്‍പം തണുപ്പിച്ച ശേഷം കഴിയ്ക്കുന്നതാണ് നല്ലത്. ഇതിലാകട്ടെ അല്‍പം കര്‍പ്പൂര തുളസി കൂടെ ചേര്‍ത്താല്‍ മതി.

തേങ്ങാ വെള്ളം

ഗര്‍ഭിണികള്‍ തേങ്ങാ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നും കുടിയ്ക്കാമെന്നും പറയുന്നവരുണ്ട്. എന്നാല്‍ ഗര്‍ഭകാല ഛര്‍ദ്ദിയ്ക്ക് ഏറ്റവും അനുയോജ്യമാണ് തേങ്ങാ വെള്ളം എന്നതാണ് സത്യം.