ശ്വാസ കോശ കാന്‍സറിന്റെ പ്രധാന ലക്ഷണമാണ് വിട്ട് മാറാത്ത ചുമ


ശ്വാസ കോശ കാന്‍സര്‍ വര്‍ധിച്ചു വരുന്നത് ആശങ്ക പടര്‍ത്തുകയാണ്. ഏറ്റവും കൂടുതല്‍ ആളുകളെ മരണത്തിലേക്ക് നയിച്ച രോഗങ്ങളില്‍ പ്രധാനമാണ് ഇത്. രോഗാവസ്ഥ തിരിച്ചറിയാന്‍ കഴിയാതെ ചികിത്സ വൈകുമ്പോഴാണ് ഇത് മരണത്തിലേക്ക് എത്തിക്കുന്നത്. ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ രോഗനിര്‍ണയവും ചികിത്സയും ആരംഭിക്കേണ്ടത് പ്രധാനമാണ്. 85 ശതമാനത്തോളം ആളുകളും രോഗനിര്‍ണയം വൈകിയ വേളയില്‍ മാത്രമാണ് അറിയുന്നത്. അത്കൊണ്ട് തന്നെ ഇത്തരം രോഗികളില്‍ 20% ആളുകളെ മാത്രമേ ചികിത്സയിലുടെ രോഗം ഭേദമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

ആദ്യഘട്ടത്തില്‍ തന്നെ ശ്വാസകോശ കാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് പ്രയാസകരമാണ്. കാരണം ശ്വാസ തടസം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാത്രമാണ് പ്രാരംഭ ഘട്ടത്തില്‍ സാധാരണ ഉണ്ടാവാറുള്ളത്.

എന്നിരുന്നാലും, ചിലപ്പോള്‍ നാം ശ്രദ്ധിക്കാതെ പോകുന്ന പ്രകടമായ ചില ആദ്യകാല ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. അത് തിരിച്ചറിയാന്‍ കഴിയുമ്പോഴാണ് കൃത്യ സമയത്തുള്ള രോഗനിര്‍ണയം നടത്താനും ചികിത്സ ലഭ്യമാക്കുന്നതിനും സഹായിക്കുക. ശ്വാസതടസം ശ്വാസ കോശ കാന്‍സറിന്റെ പ്രധാന ലക്ഷണമാണ്. വിട്ട് മാറാത്ത ചുമയും ഇതിന്റെ സൂചനയാണ്. കഫത്തില്‍ രക്തം ഉണ്ടാവുക. കൂടാതെ ഭാരക്കുറവും ക്ഷീണവും ഉണ്ടാവുക ഇതൊക്കെ ശ്വാസ കോശ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളാണ്.