വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ 6 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
വയറിലെ കൊഴുപ്പ് കുറയ്ക്കാനായി കൃത്യമായ ഡയറ്റും വ്യായാമവും ഒരു പോലെ പ്രധാനമാണ്. ഇതിനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…
ഒന്ന്
ഊര്‍ജ്ജം നല്‍കുന്നതിന് ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള സമീകൃതാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ആരോ?ഗ്യകരമായ പ്രാതല്‍ വയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നു.
രണ്ട്
വ്യായാമം ചെയ്യുന്നത് കലോറി എരിച്ചുകളയുന്നതിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും പ്രധാനമാണ്. ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമമോ 75 മിനിറ്റ് തീവ്രമായ വ്യായാമമോ ചെയ്യാന്‍ ശ്രമിക്കുക.
മൂന്ന്
ബദാം, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കുന്നതിനും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ ഈ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.
നാല്
ദിവസവും വെറും വയറ്റില്‍ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ഊര്‍ജം നിലനിര്‍ത്തുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യും.
അഞ്ച്
വിശപ്പറിഞ്ഞ് പതിയെ ആസ്വദിച്ച്, ചവച്ചരച്ച്, മിതമായ അളവില്‍ ഭക്ഷണം കഴിക്കുന്ന രീതിയാണ് ‘മൈന്‍ഡ്ഫുള്‍ ഈറ്റിംഗ്’. അമിതവണ്ണം, ഗ്യാസ് സംബന്ധമായ പ്രയാസങ്ങള്‍, ദഹനക്കുറവ്, അനാരോഗ്യകരമായ ഭക്ഷണമുണ്ടാക്കുന്ന മാനസികാരോഗ്യപരമായ പ്രയാസങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കാന്‍ ‘മൈന്‍ഡ്ഫുള്‍ ഈറ്റിംഗ്’ പരിശീലിക്കാം.
ആറ്
വിട്ടുമാറാത്ത സമ്മര്‍ദ്ദം ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും തടി കുറയ്ക്കാന്‍ പ്രയാസമാക്കുകയും ചെയ്യും. സമ്മര്‍ദ്ദം ഒഴിവാക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. ധ്യാനം, യോഗ അല്ലെങ്കില്‍ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ എന്നിവ ചെയ്ത് സ്‌ട്രെസ് കുറയ്ക്കാം.