ഇറച്ചിയും മീനും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടത് ഇങ്ങനെ


പച്ചക്കറികള്‍ എത്രയുണ്ടെങ്കിലും ഒരു മീന്‍ കറിയോ അല്ലെങ്കില്‍ ഒരു കഷ്ണം മീന്‍ വറുത്തതോ അതുമല്ലെങ്കില്‍ ചിക്കനോ ഏതെങ്കിലും നോണ്‍ വെജ് ഐറ്റം ഇല്ലെങ്കില്‍ ആര്‍ക്കും തൃപ്തി വരില്ല.

എന്നാല്‍ എന്നും മീനോ മറ്റ് മാംസ വിഭവങ്ങളോ വാങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ പലപ്പോഴും ഫ്രിഡ്ജില്‍ ഇതെല്ലാം വാങ്ങി സൂക്ഷിക്കുകയായിരിക്കും പതിവ്.

പക്ഷെ ഇത്തരത്തില്‍ ഫ്രിഡ്ജില്‍ ഇവ സൂക്ഷിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് അറിയോ? മീനും മറ്റ് നോണ്‍ വെജ് ഐറ്റങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാത്തവാരി ആരും ഇല്ല. പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും ഇതെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രധാന കാര്യങ്ങള്‍ കൂടി അറിയണം.

നോണ്‍ വെജ് ഐറ്റം ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഇവ കേടായി പോകാതിരിക്കാനുള്ള കാര്യങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത്.

ഇറച്ചിയും മീനുമെല്ലാം ഫ്രീസറില്‍ വേണം സൂക്ഷിക്കാന്‍. നല്ല തണുപ്പ് കിട്ടിയില്ലെങ്കില്‍ ഇവ പെട്ടെന്ന് കേടാകും. ഇത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇവയ്ക്ക് ഇണങ്ങുന്ന കൂളിങ്ങില്‍ വേണം ഇത് സൂക്ഷിക്കാന്‍ എന്ന കാര്യവും ഓര്‍ക്കുക.

മറ്റൊന്ന് ചിലര്‍ കടയില്‍ നിന്നും ഇറച്ചി വാങ്ങി കൊണ്ടുവന്നാല്‍ ആ കവറോട് കൂടിയാണ് ഫ്രീസറില്‍ സൂക്ഷിക്കാറുള്ളത്. ഇത് ഒട്ടും ശരിയായ രീതിയല്ല. പുറത്തെടുത്തതിന് ശേഷം മറ്റൊരു പാത്രത്തില്‍ ആക്കി വേണം ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിക്കാന്‍.

വാങ്ങി കൊണ്ടുവന്ന് പാകം ചെയ്താല്‍ ലഭിക്കുന്ന രുചി ഫ്രിഡ്ജില്‍ വച്ച് ദിവസങ്ങള്‍ക്ക് ശേഷം ഉപയോഗിച്ചാല്‍ കിട്ടില്ല. ഇത് പരിഹരിക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. പാത്രത്തില്‍ ഇറച്ചിയിട്ട ശേഷം അതില്‍ അല്‍പ്പം വെള്ളം ഒഴിക്കുക. ശേഷം ഫ്രീസറില്‍ സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിച്ചാല്‍ രുചിയ്ക്ക് മാറ്റം ഉണ്ടാകില്ല. നന്നായി അടച്ച് വേണം ഇത്തരത്തില്‍ ഇറച്ചി സൂക്ഷിക്കാന്‍.