കന്യാചര്‍മവും കന്യകാത്വവുമായി ബന്ധമില്ല: കന്യകാത്വം തെളിയിക്കാന്‍ കന്യാചര്‍മം പോരാ



കന്യകാത്വം തെളിയിക്കാന്‍ കന്യാചര്‍മം പോരാ എന്നു പഠനം. കന്യാചര്‍മം എന്നത് കന്യകമാരെ സൂചിപ്പിയ്ക്കുന്ന ഒന്നാണെന്നാണ് പൊതുവേയുളള ധാരണ.ഇത് വജൈനല്‍ ദ്വാരത്തെ മൂടുന്ന നേര്‍ത്ത പാടയാണ്. ഇലാസ്റ്റിസിറ്റിയുള്ള ഇത് വലിയാനും പൊട്ടാനുമെല്ലാം സാധ്യതയുള്ള ഒന്നുമാണ്. കന്യകാത്വ പരിശോധനയ്ക്കായി കന്യാചര്‍മം അടിസ്ഥാനപ്പെടുത്തി പല കാര്യങ്ങളും പണ്ടു ചെയ്തിരുന്നു. കന്യാചര്‍മം ചിലപ്പോള്‍ കന്യകമാരില്‍ പോലും കാണില്ലെന്നതാണ് വാസ്തവം. മാത്രമല്ല, ഇപ്പോള്‍ കന്യാചര്‍മം കൃത്രിമമായി സര്‍ജറിയിലൂടെ വച്ചു പിടിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ടെക്‌നിക്കുകളുമുണ്ട്.

Image result for hymen

ചെറി, വെര്‍ജിന്‍ വെയില്‍, മെയ്ഡന്‍ഹെഡ് എന്നീ പേരുകളിലും പൊതുവെ കന്യാചര്‍മം അറിയപ്പെടുന്നു. വജൈനല്‍ ദ്വാരത്തെ മൂടുന്ന നേര്‍ത്ത പാടയാണിത്. സെക്‌സിലൂടെ കന്യാചര്‍മം പൊട്ടിപ്പോകുമെന്നും ബ്ലീഡിംഗുണ്ടാകുമെന്നും പൊതുവെ വിശ്വാസം.  വജൈനല്‍ ദ്വാരത്തിനു ചുറ്റുമായി നേര്‍ത്ത പാട പോലെയുള്ള ഇത് ഒരു കട്ടി കുറഞ്ഞ ടിഷ്യൂവാണ്. കന്യാചര്‍മവും കന്യകാത്വവുമായി കാര്യമായ ബന്ധമില്ലെന്നതാണ് സത്യം. കന്യാചര്‍മത്തിന് സ്ത്രീ ശരീരത്തില്‍ പ്രത്യേകിച്ചു ധര്‍മങ്ങളൊന്നുമില്ലെന്നതാണ് വാസ്തവം. പ്രത്യുല്‍പാദന അവയവങ്ങള്‍ രൂപപ്പെടുമ്പോള്‍ പുറംഭാഗത്തായും ശരീരത്തിനുള്ളിലായും രൂപപ്പെടുന്ന അവയവങ്ങളെ വേര്‍തിരിയ്ക്കുന്ന ഒരു ഭാഗം മാത്രമാണിത്. ചില സ്ത്രീകളില്‍ ജന്മനാ കന്യാചര്‍മം കാണില്ല.

ചിലരില്‍ കഠിനവ്യായാമവും സ്‌പോട്‌സുമെല്ലാം ഇതു പൊട്ടിപ്പോകാന്‍ കാരണമാകും. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മനാ സാധാരണയായി ഇതുണ്ടാകും. ചില പെണ്‍കുഞ്ഞുങ്ങളില്‍ ജന്മനാ ഇത് ഇല്ലാതിരിയ്ക്കുകയും ചെയ്യും. ഒരു പെണ്‍കുഞ്ഞു ജനിയ്ക്കുമ്പോള്‍ കന്യാചര്‍മത്തിന് കൂടുതല്‍ കട്ടിയുണ്ടാകും. വളരുന്തോറും കട്ടി കുറഞ്ഞ് ഇലാസ്റ്റിസിറ്റി കൈ വരിയ്ക്കും. എല്ലാ സ്ത്രീകളിലും കന്യാ ചര്‍മം ഒരുപോലെയല്ല.
കന്യാചര്‍മം പല സ്ത്രീകളിലും പല തരത്തിലാണ്. നിറവും ആകൃതിയും കട്ടിയുമെല്ലാം വ്യത്യാസപ്പെട്ടിരിയ്ക്കും. ചിലരില്‍ തീരെ കട്ടി കുറഞ്ഞതും ചിലരില്‍ കട്ടി കൂടിയതുമാകും. സാധാരണ പ്രസവം നടക്കാത്ത സ്ത്രീകളിലും സെക്‌സ് ജീവിതം കുറവായ സ്ത്രീകളിലും മെനോപോസിനു ശേഷം ഈ ഹൈമെന്‍ വീണ്ടും വലിഞ്ഞ് പൂര്‍വസ്ഥിതി പ്രാപിയ്ക്കും.

 ഇത്തരം ഘട്ടങ്ങളില്‍ ലൈംഗികബന്ധം അല്‍പം ബുദ്ധിമുട്ടുമാകും. കന്യാചര്‍മം പൊട്ടിയാലും ഇതിന്റെ അറ്റത്ത് ചെറിയ പിങ്ക് നിറത്തിലെ ഭാഗം അവശേഷിയ്ക്കും. ഹൈമെനല്‍ ടാഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചിലരില്‍ ഇത് വേദനയുണ്ടാക്കും ഇത്തരം ഘട്ടങ്ങളില്‍ സര്‍ജറിയാണ് ഒരു പ്രതിവിധി. സാധാരണ ഗതിയില്‍ ഈ ഭാഗം ചുരുങ്ങിപ്പോകുന്നതാണ് പതിവ്. ചില സന്ദര്‍ഭങ്ങളില്‍ സെക്‌സ് നടന്നാലും കന്യാചര്‍മം പൊട്ടണമെന്നില്ല. കന്യാചര്‍മം പൊട്ടിയില്ലെങ്കിലും ഗര്‍ഭധാരണവും നടക്കാം. കന്യാചര്‍മത്തിലുള്ള ചെറിയ ദ്വാരത്തിലൂടെ ബീജങ്ങള്‍ക്ക് ഉള്ളില്‍ പ്രവേശിയ്ക്കാം. ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ എന്നൊരു അവസ്ഥയുണ്ട്. കന്യാചര്‍മത്തില്‍ ദ്വാരമില്ലാത്ത അവസ്ഥ. ചിലരില്‍ തീരെ ചെറിയ ദ്വാരമായിരിയ്ക്കും. മൈക്രോപെര്‍ഫൊറേറ്റ് ഹൈമെന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

എല്ലാ സ്ത്രീകളിലും കന്യാചര്‍മം ഉണ്ടാകില്ല. 10-15 ശതമാനം വരെ സ്ത്രീകള്‍ക്കു ജന്മനാ തന്നെ കന്യാചര്‍മമുണ്ടാകില്ലെന്നാണ് പഠനക്കണക്കുകള്‍. ഇതുകൊണ്ടുതന്നെ സ്ത്രീയുടെ കന്യകാത്വം കന്യാചര്‍മവുമായി ബന്ധപ്പെടുത്തി കാണാനാകില്ല. 200ല്‍ ഒരു സ്ത്രീയുടെ കന്യാചര്‍മദ്വാരം തീരെ ചെറുതാണ്. വിരല്‍ കടത്താനോ ടാമ്പൂണ്‍ കടത്താനോ പോലും കഴിയാത്തവണ്ണം ചെറുത്. ഇത്തരം ഘട്ടങ്ങളില്‍ ഇതു നീക്കം ചെയ്യാന്‍ സര്‍ജറി ആവശ്യമായി വരും. സെക്‌സിലൂടെയല്ലാതെയും ഇത് വലിഞ്ഞു പൊട്ടാം. സ്‌പോട്‌സ്, സ്വയംഭോഗം, ആര്‍ത്തവസമയത്തുള്ള ടാമ്പൂണ്‍ ഉപയോഗം എന്നിവ വഴി ഇതു സംഭവിയ്ക്കാം.