വിലകൂടിയ ക്രീമുകൾ തേടി പോകേണ്ട, വെളിച്ചെണ്ണ മതി ആന്റി ഏജിങ് ക്രീമായി: വെറും രണ്ടാഴ്ച കൊണ്ട് 10 വയസ്സ് കുറഞ്ഞ ലുക്ക്


ശുദ്ധമായ വെളിച്ചെണ്ണ മൂലം ചർമ്മത്തിന്റെ പ്രായം കുറയ്ക്കാൻ സാധിക്കും. രണ്ടാഴ്ച ഇതിനായി ചിലവാക്കിയാൽ പത്തു വയസ്സ് കുറഞ്ഞതുപോലെയുള്ള സൗന്ദര്യം ലഭിക്കും. വെളിച്ചെണ്ണ ചര്‍മത്തിന്റെ ഉള്ളിലേയ്ക്കിറങ്ങി ചര്‍മത്തിന് ഈര്‍പ്പം നല്‍കും. ചര്‍മകോശങ്ങള്‍ അയയാതെയിരിയ്ക്കാന്‍ സഹായിക്കുന്ന കൊളാജന്‍ ഉല്‍പാദനം ചർമ്മത്തിൽ വര്‍ദ്ധിപ്പിയ്ക്കും.

വെളിച്ചെണ്ണ, പാല്‍, തേന്‍ എന്നിവ കലര്‍ത്തി നല്ലൊരു മിശ്രിതമാക്കി മുഖത്തു പുരട്ടി നല്ലപോലെ മസാജ് ചെയ്യാം. ഇതിനൊപ്പം അല്പം ചെറുനാരങ്ങാനീരു കൂടി ചേര്‍ത്താന്‍ ചര്‍മത്തിന് തിളക്കവും നിറവും വര്‍ദ്ധിയ്ക്കും. മുഖം ക്‌ളീൻ ചെയ്യാൻ പച്ചപ്പാൽ ഉപയോഗിക്കുക. ഇത് തുടർച്ചയായി രണ്ടാഴ്ച ചെയ്താൽ ചർമ്മത്തിലെ ചുളിവുകളും മറ്റും പോയി ചർമ്മത്തിന് യുവത്വം ലഭിക്കും.