എല്ലാവീട്ടിലും സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് പേരയ്ക്ക .മിക്കവര്‍ക്കും ഇഷ്ടമുളള പഴം കൂടിയാണിത്. എന്നാല്‍ നമ്മളില്‍ പലരും ഈ പഴത്തിന്റെ യഥാര്‍ത്ഥ ഗുണം മനസിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. പേരയ്ക്കയില്‍ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട് , പ്രധാനമായും ചര്‍മ്മാരോഗ്യത്തിന്. വിറ്റാമിന്‍ A , C , മിനറല്‍സ് , മാഗനീസ് , മഗ്‌ന്‌നീഷ്യം എന്നിവയാല്‍ സംമ്പുഷ്ടമാണീ പഴം. പേരയ്ക്കയില്‍ ഓറഞ്ചിനേക്കാള്‍ വിറ്റമിന്‍ C യും , വാഴപ്പഴത്തേക്കാള്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പേരക്ക മാത്രമല്ല പേരക്കയുടെ ഇലകളൂം ഗുണമുള്ളവയാണ്.
പേര ഇലകളില്‍ അടങ്ങിയിട്ടുളള ആന്റി കാന്‍സര്‍ പ്രോപ്പര്‍ട്ടീസ് ചര്‍മ്മത്തെ സംരക്ഷിക്കുന്നു.കൂടാതെ ഇലകള്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു.പേര ഇലകള്‍ക്ക് ആന്റിബാക്ടീരിയല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇവ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുക്കളെ നശിപ്പിക്കുന്നു. മുഖക്കുരു തടയാനുളള ഉത്തമമായ ഒരു ഔഷധമാണ് പേര ഇലകള്‍. പേര ഇലയും മഞ്ഞളും അരച്ച് മുഖക്കുരു ഉളള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്.മുഖക്കുരു ഇല്ലാതാക്കാൻ ഈ കൂട്ട് സഹായിക്കുന്നതാണ്.
സൗന്ദര്യകാര്യത്തില്‍ വളരെ വെല്ലുവുളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന കറുത്തപാടുകള്‍.പേരയ്ക്ക ഇല അരച്ച് കറുത്തപാടുകള്‍ ഉളള ഭാഗങ്ങളില്‍ പുരട്ടുന്നത് പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.ചര്‍മ്മവീക്കത്തിനും പേരയ്ക്ക ഇലകള്‍ ഉപയോഗിക്കുന്നുണ്ട്. ഉണങ്ങിയ പേരയ്ക്ക ഇലകള്‍ നന്നായി പൊടിച്ചെടുക്കുക. ഒരു പാനില്‍ വെള്ളം ചൂടാക്കി അതിലേക്ക് ഈ പൊടി ചേര്‍ക്കുക. വെള്ളം ബ്രൗണ്‍ നിറം ആവുന്നവരെ ചൂടാക്കുക. ഈ മിശ്രിതം തണുത്തതിനുശേഷം ഉപയോഗിക്കാവുന്നതാണ്.