ഇതൊക്കെ ചെയ്താൽ പ്രധാനവാതിൽ കൊണ്ടുവരും നമുക്ക് ഐശ്വര്യം


ഗൃഹലക്ഷ്മിയായ പ്രധാനവാതിൽ ഐശ്വര്യലക്ഷ്മിയായി സൗഭാഗ്യങ്ങൾ നൽകുന്നതാണ്. ഭവനത്തിന്റെ മുഖ്യകവാടമായ പ്രധാനവാതിൽ പ്രശ്ന ജാതക കുറിപ്പായി കാണണം. പൂമുഖവാതിൽ ഐശ്വര്യമുള്ളതിനാൽ മറ്റുള്ളവയിൽ നിന്നും പ്രാധാന്യം നൽകണം. ജാതകവാതിലായ പൂമുഖവാതിൽ വരാന്ത, കോലായി, പൂമുഖം എന്നൊക്കെ പഴമക്കാര്‍ വിളിച്ചുവന്നിരുന്നു. ഈ വാതിലിലിനു മുൻപും പിൻപും തടസ്സങ്ങളൊന്നും പാടില്ല. ഗൃഹത്തിലേക്ക് കടന്നുവരേണ്ട സൗഭാഗ്യങ്ങൾ നിർഭാഗ്യങ്ങളായിമാറാതിരിക്കാനാണിത്.

പ്രധാന വാതിലിനു മുൻപിൽ ചെടികൾ പാടില്ല. പോസ്റ്റുകൾ പാടില്ല. ഭംഗിക്കുവയ്ക്കുന്ന ബീമുകൾ, സ്തംഭങ്ങൾ ഇവ ഒഴിവാക്കണം. കുളിമുറി ഫേസ് ചെയ്ത് പൂമുഖവാതിൽ വരരുത്, അങ്ങനെ വന്നാൽ ടോയ്‌ലറ്റിന്റെ വാതിൽ സ്ഥാനം മാറ്റി വയ്ക്കേണ്ടതാണ്. പ്രധാന വാതിൽ വേണ്ടരീതിയിൽ പരിപാലിച്ചാൽ ഗൃഹത്തിലെ ഐശ്വര്യം പതിന്മടങ്ങായി വർധിക്കും. പ്രധാനവാതിലിനു പുറത്തേക്കു അഭിമുഖമായി വിഷ്ണുവിന്റെയും ലക്ഷ്മിദേവിയുടെയും ചിത്രങ്ങൾ വയ്ക്കുക. വിശേഷാവസരങ്ങളിൽ മാവില ,ആലില എന്നിവ കൊണ്ട് തോരണം ഇടുക .

സ്വാസ്തിക് ചിഹ്നം ഗണപതിയുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. അതിനാൽ സ്വാസ്തിക് ചിഹ്നം പ്രധാന വാതിലിൽ ആലേഖനം ചെയ്യുകയോ തൂക്കിയിടുകയോ ചെയ്യുചെയ്യുന്നത് നല്ലതാണ് . പ്രധാന വാതിലിനടുത്തായി മണി സ്ഥാപിക്കുക.ഇതിൽ നിന്നുള്ള ശബ്ദം വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിറക്കാൻ സഹായിക്കും