21
July, 2025

A News 365Times Venture

21
Monday
July, 2025

A News 365Times Venture

സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍ വീണ് ബി.ജെ.പി എംഎല്‍എ

Date:

സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍വീണ് ബിജെപി നേതാവും എംഎല്‍എയുമായ ധീരേന്ദ്ര സിങ്ങിന് പരിക്കേറ്റു. കിഷോര്‍പുര്‍ ഗ്രാമത്തിന് സമീപം രാത്രി 7.30ഓടെയുണ്ടായ അപകടത്തിലാണ് 55കാരനായ സിങ്ങിന് പരിക്കേറ്റത്. എംഎല്‍എ പതിവ് സൈക്കിള്‍ സവാരിക്കായി പോയതാണെന്നും ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നതായും അനുയായികള്‍ പറഞ്ഞു.

വെള്ളംനിറഞ്ഞ ഒരു കുഴിയിലേക്ക് സൈക്കിള്‍ വീഴുകയായിരുന്നു. കൈമുട്ടിന് സാരമായി പരിക്കേറ്റ എം.എല്‍.എ. യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈമുട്ടിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തിവരികയാണെന്നും അദ്ദേഹം ഞായറാഴ്ച ആശുപത്രിയില്‍ തുടരുമെന്നും അനുയായികള്‍ അറിയിച്ചു. ഫിറ്റ്നസ് പ്രേമിയായ സിങ് ജെവാറില്‍നിന്ന് രണ്ട് തവണ എം.എല്‍.എയായിട്ടുണ്ട്. ജെവാറിലെ ഗ്രീന്‍ഫീല്‍ഡ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കല്‍ ചര്‍ച്ചകളില്‍ പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമാണ്.

Share post:

Subscribe

Popular

More like this
Related