17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; ഒഴിവായത് വൻ അപകടം

Date:

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അസമിലെ ജോർഹട്ട് വിമാനത്താവളത്തിലാണ് സംഭവം. കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. യാത്രക്കാർക്ക് പരിക്കേറ്റില്ല. വിമാനത്തിന്‍റെ ഒരു വശത്തെ ടയറുകൾ തെന്നിമാറി റൺവേയ്ക്ക് സമീപം ചെളിയിൽ മൂടിയ നിലയിലായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു. 98 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സാങ്കേതിക തകരാർ മൂലം
വിമാനം റദ്ദാക്കിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു.

Share post:

Subscribe

Popular

More like this
Related