8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി ജൂലൈയില്‍ ബാഡ് ബാങ്ക് ഏറ്റെടുക്കും

Date:

ന്യൂഡല്‍ഹി: നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (എൻഎആർസിഎൽ) അല്ലെങ്കിൽ ബാഡ് ബാങ്ക് ജൂലൈയിൽ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തിയുടെ (എൻപിഎ) ആദ്യ ഭാഗം ഏറ്റെടുക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബാങ്കുകളിലെ വലിയ തുകയുടെ, അതായത് 500 കോടിയിലധികം രൂപയുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) അക്കൗണ്ടുകൾ ഏറ്റെടുക്കുന്നതിനുള്ള ഒരു പ്രത്യേക അസറ്റ് പുനഃക്രമീകരണ കമ്പനിയാണ് എൻ.എ.ആർ.സി.എൽ.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തിങ്കളാഴ്ച എൻ.എ.ആർ.സി.എല്ലിന്‍റെ പുരോഗതി അവലോകനം ചെയ്തതായി മന്ത്രാലയം ട്വീറ്റ് ചെയ്തു. എൻ.എ.ആർ.സി.എല്ലിനും ഐ.ഡി.ആർ.സി.എല്ലിനും സർക്കാരിൽ നിന്നും റെഗുലേറ്റർമാരിൽ നിന്നും ലഭിച്ച അംഗീകാരങ്ങളും അനുമതികളും ധനമന്ത്രി ശ്രദ്ധിച്ചു.

അക്കൗണ്ട് തിരിച്ചുള്ള സൂക്ഷ്മപരിശോധന പൂർത്തിയായാൽ, ആദ്യ ഘട്ട അക്കൗണ്ടുകൾ 2022 ജൂലൈയിൽ കൈമാറ്റം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷിക്കുന്ന അക്കൗണ്ടുകള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിനുള്ളില്‍ ഏറ്റെടുക്കാനും നിര്‍ദ്ദേശിച്ചു.

Share post:

Subscribe

Popular

More like this
Related