10
April, 2026

A News 365Times Venture

10
Friday
April, 2026

A News 365Times Venture

നിർത്തിയിട്ടിരുന്ന സിറ്റി ബസിന് തീ പിടിച്ച് കണ്ടക്ടർക്ക് ദാരുണാന്ത്യം

Date:

ബെംഗളൂരു: നിർത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച് കണ്ടക്ടർക്ക് ദാരുണാന്ത്യം . ബസിനുള്ളിൽ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45) എന്നയാളാണ് മരിച്ചത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസാണ് കത്തിയത്. തീ പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ബസ് പാർക്ക് ചെയ്‌ത ശേഷം ബസിന്റെ ഡ്രൈവർ പ്രകാശ് ബസ് സ്റ്റാൻഡിലെ ബസ് ജീവനക്കാർക്കായുള്ള ഡോർമിറ്ററിയിൽ വിശ്രമിക്കാൻ പോയി.

എന്നാൽ, മുത്തയ്യ ബസിനുള്ളിൽ ഉറങ്ങുകയായിരുന്നു. പുലർച്ചെയാണ് ബസിന് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ അഗ്നിരക്ഷാസേനയെ അറിയിച്ചു.  ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ബിഎംടിസി ഉദ്യോഗസ്ഥൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്; ഇപ്പോള്‍ അവകാശവാദമുന്നയിക്കില്ല: മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്‌ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന...