രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന തുടരുന്നു. വെള്ളിയാഴ്ച 6050 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വൈറസ് ബാധിച്ച് 14 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 5,30,943 ആണ്.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളും പങ്കെടുക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി അധ്യക്ഷത വഹിക്കും. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.02 ശതമാനവുമാണെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആകെ 1,78,533 പരിശോധനകള്‍ നടത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,334 ഡോസ് വാക്‌സിനുകള്‍ നല്‍കി. 2021 ജനുവരി 16-ന് രാജ്യവ്യാപകമായി ആരംഭിച്ച വാക്‌സിനേഷന്‍ ഡ്രൈവ് മുതല്‍ ഇതുവരെ 2,20,66,20,700 വാക്സിനുകള്‍ കുത്തിവച്ചിട്ടുണ്ട്. 265 പുതിയ കേസുകളോടെ, ഡല്‍ഹിയില്‍ 2,060 സജീവ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയില്‍ ആകെ 3,987 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.