അതിഖ് അഹമ്മദിന്റെ മകൻ അസദിനെയും സഹായി ഗുലാമിനെയും ജീവനോടെ പിടികൂടാൻ ശ്രമിച്ചതായി ഉത്തർപ്രദേശ് പോലീസ്. എഫ്‌ഐആറിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇരുവരും പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. എഫ്ഐആറിന്റെ പതിപ്പ് ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ചു.
അസദും ഗുലാമും ആദ്യം പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഉമേഷ് പാൽ വധക്കേസിലെ പ്രതികളായ ഇരുവരുടെയും തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം ഉണ്ടായിരുന്നു. ഫെബ്രുവരിയിൽ പ്രിയ്രാജിലെ വീടിന് പുറത്ത് ഉമേഷ് പാൽ കൊല്ലപ്പെട്ടത്.
അന്ന് മുതൽ ഇവർ പോലീസിൽ നിന്ന് ഒളിവിലായിരുന്നു.