30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

മധ്യവ‍​ർ​ഗക്കാർക്ക് മോദിയുടെ ഉറപ്പ്; ഇടത്തരക്കാ‍ർക്ക് നഗര ഭവന പദ്ധതിയുമായി കേന്ദ്രം

Date:


#അനിന്ദ്യ ബാനർജി

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ, നഗരങ്ങളിൽ വാടക വീടുകളിൽ താമസിക്കുന്ന മധ്യവർഗക്കാർക്കായുള്ള ഒരു പുതിയ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവരിലധികവും. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത ഈ ‘പുതിയ പദ്ധതി’ ഉടൻ തന്നെ നടപ്പിലാക്കിയേക്കുമെന്നാണ് വിവരം.

വരാനിരിക്കുന്ന വാർഷിക ബജറ്റിന് മുന്നോടിയായി ബിജെപി അയച്ച ശുപാർശകളിൽ ഇതും ഉണ്ടാകാനാണ് സാധ്യത. കഴിഞ്ഞ വർഷാവസാനം, നഗരങ്ങളിലെ മധ്യവർഗ വിഭാ​ഗത്തിന് വേണ്ട പരിഗണന നൽകണമെന്ന് മോദി സർക്കാരിനോട് പാ‍ർട്ടി അഭ്യ‍ർത്ഥിച്ചിരുന്നു. കാരണം ബിജെപിയുടെ വിശ്വസ്തരായ വോട്ടർമാരിലധികവും ഈ മധ്യവ‍ർ​ഗ വിഭാ​ഗത്തിൽ ഉൾപ്പെടുന്നവരാണ്.

അവ​ഗണിക്കപ്പെടുന്ന മധ്യവ‍ർ​ഗം

സ്വന്തമായി ഒരു വീട് സ്വപ്നം കാണുന്നവരാണ് ഇടത്തരം കുടുംബങ്ങൾ. നഗരങ്ങളിലെ വാടക വീടുകളിലും ചേരികളിലും അനധികൃത കോളനികളിലും താമസിക്കുന്ന കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഒരു പുതിയ പദ്ധതി വരും വർഷങ്ങളിൽ ഞങ്ങൾ കൊണ്ടുവരും. അവർക്ക് സ്വന്തമായി വീട് പണിയണമെങ്കിൽ, ബാങ്കുകളിൽ നിന്നുള്ള വായ്പകളിലും പലിശ നിരക്കിലും ഞങ്ങൾ അവരെ സഹായിക്കുമെന്ന് ഇത്തവണ സ്വാതന്ത്രദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയിൽ പ്രസം​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. നഗരങ്ങളിലെ മധ്യവർഗ വിഭാ​ഗത്തെ ലക്ഷ്യം വച്ചുള്ള പദ്ധതിയായിരിക്കുമിതെന്നാണ് സൂചന.

ബജറ്റിനോടനുബന്ധിച്ച് ബിജെപിയുടെ സാമ്പത്തിക വിഭാഗം കഴിഞ്ഞ വർഷവും ഒരു കൂട്ടം ശുപാർശകൾ സർക്കാരിന് കൈമാറിയിരുന്നു. എല്ലാ വർഷവും ഇത്തരത്തിൽ ശുപാർശകൾ മുന്നോട്ട് വയ്ക്കാറുണ്ട്. എന്നാൽ ഇത്തവണ മധ്യവർഗത്തെ പരിഗണിക്കണമെന്നാണ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

“ഇടത്തരക്കാരുടെ വികാരങ്ങൾക്ക്” ആണ് ബിജെപി പ്രാധാന്യം നൽകുന്നതെന്ന് ഈ വർഷത്തെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ബിജെപിയുടെ സാമ്പത്തിക വിഭാഗം തലവൻ ഗോപാൽ കൃഷ്ണ അഗർവാൾ പറഞ്ഞു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു ആഗസ്റ്റ് 15-ലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 13.5 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറുകയും മധ്യവർഗത്തിന്റെ ശക്തി ആയി മാറുകയും ചെയ്തതായി അദ്ദേഹം പരാമർശിച്ചതിൽ അതിശയിക്കാനില്ല.

പുതിയ പദ്ധതി എന്ത്?

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം 2015ൽ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) ഇതിനകം തന്നെ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ഭവന വായ്പകൾക്ക് പലിശ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയാണിത്. ആഗസ്റ്റ് 15 ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത ഭവന പദ്ധതി ഈ പദ്ധതിയുടെ തുടർച്ചയാണോ എന്ന ആശയക്കുഴപ്പം സർക്കാരിലും പാർട്ടിയിലും നിലനിൽക്കുന്നുണ്ട്.

ഓഗസ്റ്റ് 17 വരെ പ്രധാനമന്ത്രി ആവാസ് യോജന അർബൻ സ്കീം വഴി 1,18,90,000 വീടുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ 76, 25,000 വീടുകൾ പൂർത്തീകരിച്ചു. ഇതിൽ ഭൂരിഭാഗവും നഗരത്തിലെ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കുമാണ് ലഭിച്ചത്. ആദായനികുതി ഇളവും നഗര ഭവന നിർമാണവുമെല്ലാം 2023ൽ ബിജെപി മോദി സർക്കാരിന് മുന്നിൽ വച്ചിരിക്കുന്ന ശുപാർശകളിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related