16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

ചെന്നൈയിൽ കനത്ത മഴ: റോഡുകളും പാർപ്പിടസമുച്ചയങ്ങളും വെള്ളക്കെട്ടിനടിയിൽ, മഴക്കെടുതിയിൽ വൻ നാശനഷ്ടം

Date:


ചെന്നൈ നഗരത്തിൽ മണിക്കൂറുകൾ നീണ്ട ശക്തമായ മഴയിൽ വൻ നാശനഷ്ടം. മഴ കനത്തതിനെ തുടർന്ന് പ്രധാന റോഡുകളും പാർപ്പിടസമുച്ചയങ്ങളും വെള്ളക്കെട്ടിനടിയിലായി. വടക്കൻ ചെന്നൈയിലും പോരൂരിലുമാണ് ഇന്നലെ മുതൽ തുടർച്ചയായ മഴ അനുഭവപ്പെടുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. ചെന്നൈ ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ സ്കൂളുകൾക്കാണ് ഇന്ന് അവധി. കോളേജുകൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുകയില്ല.

ശക്തമായ മഴയിൽ പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായിട്ടുണ്ട്. പീർക്കൻക്കരണി, വേളാച്ചേരി, താബരം, ക്രോംപ്പെട്ട്, സേലയൂർ, മാടിപാക്കം, ആലന്തൂർ, പെരുങ്കളത്തൂർ, ഗുഡുവോഞ്ചേരി, കീലാമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. ചിലയിടങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം ചെന്നൈയിലും, സമീപ ജില്ലകളായ ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിലവിൽ, ബംഗാൾ ഉൾക്കടലിൽ തെക്ക്-കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമർദ്ദം ശനിയാഴ്ചയോടെ അതിതീവ്രമാകുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും; പേരാവൂരില്‍ കെ.കെ. ശൈലജ, മട്ടന്നൂരില്‍ വി.കെ. സനോജ്, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും. എ.കെ.ജി സെന്ററില്‍...