കർഷകരെയും ദരിദ്രരെയും നിരാലംബരെയും ശാക്തീകരിക്കാൻ മോദിജിക്ക് മാത്രമേ കഴിയൂ: ജെ പി നദ്ദ


ന്യൂഡൽഹി: കർഷകരെയും ദരിദ്രരെയും നിരാലംബരെയും ശാക്തീകരിക്കാൻ മോദിജിക്ക് മാത്രമേ കഴിയൂവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ഭാരതത്തിന് നിർണ്ണായക നേതൃത്വം നൽകാനും മോദിയ്ക്ക് മാത്രമേ കഴിയൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ് മാത്രമേ ജനങ്ങൾ വിശ്വസിക്കുകയുള്ളൂ. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കുള്ളതാണ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എല്ലായ്‌പ്പോഴും മുന്നിൽ നിന്ന് നയിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷം ശ്രമിച്ചത് രാജ്യത്തെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാനാണ്. പ്രീണന രാഷ്ട്രീയം. എന്നാൽ രാഷ്ട്രം വികസനം തിരഞ്ഞെടുത്തു. പ്രതിപക്ഷം പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച് പ്രസംഗിക്കുക മാത്രമാണ് ചെയ്യുന്നതെങ്കിൽ, രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഏറ്റവും വലിയ നേതാവായി പ്രധാനമന്ത്രി മോദി തുടരുകയാണ്. അങ്ങനെയുള്ള പ്രധാനമന്ത്രിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ കോൺഗ്രസിന് തന്നെ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.