16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

മലയാളി പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തത് അമ്മയുടെ സുഹൃത്തുക്കൾ: അമ്മയെ കൊല്ലുമെന്നും ഭീഷണി, 17 കാരി കൗൺസിലിം​ഗിൽ പറഞ്ഞത്..

Date:


മുംബൈ: മുംബൈയിൽ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായി. ആലപ്പുഴ സ്വദേശിനിയായ നഴ്സാണ് തന്റെ പതിനേഴുകാരിയായ മകളെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേർന്ന് ബലാത്സം​ഗം ചെയ്തെന്ന് പരാതി നൽകിയത്. രണ്ടുവർഷം മുമ്പ് നടന്ന സംഭവം അടുത്തിടെയാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയ കുട്ടിയെ ഏറെനാളായി കൗൺസിലിം​ഗിന് വിധേയയാക്കിയിരുന്നു. അതിനിടയിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

കുർള നിവാസിയായ നഴ്സാണ് മകളെ പീഡിപ്പിച്ചവർക്കെതിരെ പരാതി നൽകിയത്. പന്ത്രണ്ടാം വയസ്സിൽ കുട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടതാണ്. തുടർന്ന്, ഏറെക്കാലമായി പരിചയമുള്ള സുഹൃത്തിന് അമ്മയും മകളും മാത്രമുള്ള കുർളയിലെ ഫ്ലാറ്റിൽ 2019 മുതൽ 2022 വരെ അഭയം നൽകി. ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും അമ്മ ഡ്യൂട്ടിക്ക് പോയ വേളയിൽ മകൾക്ക് മദ്യം നൽകിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഒരിക്കൽ ഇവരിൽ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.

നഗ്ന ഫോട്ടോകളും വിഡിയോകളും പകർത്തിയ പ്രതികൾ ഇതേക്കുറിച്ച് പുറത്തുപറഞ്ഞാൽ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം കുട്ടി കടുത്ത മാനസികസംഘർഷത്തിലായി. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ ആദ്യം നവിമുംബൈയിലും പിന്നീട് നാട്ടിൽപോയ വേളയിൽ അവിടെയും കൗൺസലിങ്ങിനു കൊണ്ടുപോയി. സംഭവിച്ച കാര്യങ്ങൾ അപ്പോഴാണ് കുട്ടി തുറന്നു പറഞ്ഞതെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.

തുടർന്ന് കൗൺസലിങ് സ്ഥാപനം കേരള പൊലീസിലും ചൈൽഡ്‌ലൈനിലും വിവരം അറിയിച്ചു. പീ‍ഡനം നടന്നത് മുംബൈയിലായതിനാൽ കുർള പൊലീസ് സ്റ്റേഷനിലേക്ക് കൊല്ലം പൊലീസ് കേസ് കൈമാറുകയായിരുന്നു. പരാതിയിൽ ഉടൻ കേസെടുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് അഭിഭാഷകൻ തൻവീർ നിസാം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സി.പി.ഐ.എം വിട്ട് ടി.കെ. ഗോവിന്ദന്‍; തളിപ്പറമ്പില്‍ പി.കെ. ശ്യാമളക്കെതിരെ മത്സരിക്കും

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട് കണ്ണൂരിലെ മുതിര്‍ന്ന സി.പി.ഐ.എം...