ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും അപകടം. കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ച് പേർ മരണപ്പെട്ടു. കാർഗിലിൽ നിന്നും സോനാമാർഗിലേക്ക് പോയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞിൽപ്പെട്ട് കാർ തെന്നിമാറിയതാണ് അപകട കാരണമെന്നാണ് വിവരം.
സൈന്യവും പ്രദേശവാസികളും ചേർന്ന് അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കശ്മീരിൽ മൂന്ന് ദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം ഇവിടെ നടന്ന അപകടത്തിൽ മലയാളികളുൾപ്പെടെ അഞ്ച് പേരാണ് മരണപ്പെട്ടത്.