ഭോപ്പാല്‍: 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കടം വാങ്ങിയ തുക തിരിച്ചുവാങ്ങാന്‍ എത്തിയ സ്ത്രീയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also: ‘പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ അടയ്ക്കിവയ്ക്കണമെന്ന് ഹൈക്കോടതി: രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ചഞ്ചൗഡ മേഖലയിലാണ് സംഭവം. ഭോപ്പാലിലെ നസിറാബാദ് സ്വദേശിയായ മധ്യവയസ്‌കയാണ് കൊല്ലപ്പെട്ടത്. സുതാലിയ പ്രദേശത്തുള്ള ചിലര്‍ സ്ത്രീയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഈ തുക തിരിച്ചു നല്‍കിയിരുന്നില്ല. ഈ പണം തിരിച്ചുവാങ്ങാന്‍ വേണ്ടിയാണ് അവര്‍ അവിടെയെത്തിയത്.
പ്രതികളിലൊരാള്‍ സ്ത്രീയെ സംഭവം നടന്ന ടെലി ഗ്രാമത്തില്‍ എത്തിച്ചു. തുടര്‍ന്ന് മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം സ്ത്രീയെ കൊലപ്പെടുത്തി. പിന്നീട് മൃതദേഹം അഴുക്കുചാലില്‍ കുഴിച്ചിട്ടു. അഴുക്കുചാലില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂട്ടബലാത്സംഗ-കൊലപാതകക്കേസ് പുറത്തുവന്നത്