ശബരിമല സ്പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് കന്നിയാത്ര തുടങ്ങി


ചെന്നൈ: ശബരിമല സ്പെഷ്യൽ വന്ദേഭാരത് കന്നിയാത്ര തുടങ്ങി. ഇന്നു പുലർച്ചെ 4.30ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15ന് കോട്ടയത്ത് എത്തിച്ചേരും. ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് റയിൽവെ സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ അനുവദിച്ചത്.

25 വരെയാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.15 ന് ചെന്നെയിൽ എത്തും.