ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി



ബെംഗളൂരു: ഫോണില്‍ നിര്‍ത്താതെ സംസാരിക്കുന്നതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച്ചയായിരുന്നു സംഭവം നടന്നത്. സ്വകാര്യ കോളേജിലെ ജീവനക്കാരനായ ഉമേഷാണ് കൊല്ലപ്പെട്ടത്. അതേ കോളേജിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയാണ് ഭാര്യ മനീഷ. സംഭവത്തില്‍ മനീഷയെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം നടന്ന ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോയ ഉമേഷ്് തിരിച്ചെത്തിയപ്പോല്‍ ഭാര്യ ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഉമേഷിന്റെ നെഞ്ചില്‍ ഭാര്യ കുത്തുകയായിരുന്നു. രക്തം വാര്‍ന്ന്് ഉമേഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്.