2023 ഡിസംബറിന്റെ തുടക്കത്തിൽ കേരളത്തിൽ JN.1 റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ കോവിഡ്-19 വൈറസ് വേരിയന്റിന്റെ ആദ്യ കേസ് ഡൽഹിയിൽ ഇക്കഴിഞ്ഞ ബുധനാഴ്ച ആണ് റിപ്പോർട്ട് ചെയ്തത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ SARS-CoV-2 സബ് വേരിയന്റിന്റെ വർദ്ധിച്ചുവരുന്ന കേസുകളുടെ ആശങ്കകൾക്കിടയിലാണ്, ഡിസംബർ 25 ന് ഗോവയിൽ ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടായത്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചെങ്കിലും സാധാരണ കോവിഡ് -19 മുൻകരുതലുകൾ എടുക്കണം.
ഒമിക്രോണിന്റെ പിന്‍ഗാമിയാണ് ജെ.എന്‍ 1 വേരിയന്റ്. ഇത് ആഗോളതലത്തില്‍ അതിവേഗം വ്യാപിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ഇതിനെ ആശങ്കയുടെ വകഭേദമായി ഇതിനോടകം ലിസ്റ്റ് ചെയ്തിരിക്കുകയാണ്. JN.1 ന്റെ ദ്രുതഗതിയിലുള്ള വ്യാപനം കാരണം ഡിസംബര്‍ 17 മുതല്‍ അതിനെ ആശങ്കയുടെ ഒരു വകഭേദമായി കണക്കാക്കിയിട്ടുണ്ട്. ഈ വൈറസിന് അപകടസാധ്യത കുറവാണെന്ന് ലോകാരോഗ്യം സംഘടന കണക്കാക്കുന്നു. എന്നാല്‍ ഇത് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉയര്‍ത്തുന്നതിന് കാരണമാകും.
ജെ.എന്‍ 1 അണുബാധ ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ടത്:
- അണുബാധയില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനായി അപ്ഡേറ്റ് ചെയ്ത ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കുക.
- കോണ്‍ടാക്റ്റ്, റെസ്പിറേറ്ററി ഡ്രോപ്ലെറ്റ് അണുബാധ തടയുന്നതിനുള്ള നടപടികള്‍ പിന്തുടരുക. പ്രതിരോധ കുത്തിവയ്പ്പ് മറക്കാതെ എടുക്കുക,
- ശ്വാസകോശാരോഗ്യം നിലനിര്‍ത്താന്‍ ശൈത്യകാല പ്രതിരോധ നടപടികള്‍ സ്വീകരിക്കുക.
- വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക: ശാരീരിക അകലം പാലിക്കുന്നത് വെല്ലുവിളിയാകുമ്പോഴോ വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിലോ ചെല്ലുമ്പോള്‍ മാസ്‌ക് ധരിക്കുക. മാസ്‌ക് ധരിക്കുന്നതിനോ അഴിക്കുന്നതിനോ മുമ്പായി കൈകള്‍ വൃത്തിയാക്കുക. ഉപയോഗത്തിലില്ലാത്തപ്പോള്‍ നിങ്ങളുടെ മാസ്‌ക് വൃത്തിയുള്ള പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിക്കുക. ഫാബ്രിക് മാസ്‌കുകള്‍ ദിവസവും കഴുകി ഉപയോഗിക്കുക. മെഡിക്കല്‍ മാസ്‌കുകള്‍ ഒരു ഉപയോഗത്തിനുശേഷം കളയുക. വാല്‍വുകളുള്ള മാസ്‌കുകള്‍ ഒഴിവാക്കുക. മാസ്‌ക് ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കുക.
- ശാരീരിക അകലം പാലിക്കുക: രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് 1 മീറ്റര്‍ അകലം പാലിക്കുക. ആള്‍ക്കൂട്ടങ്ങളുമായി സമ്പര്‍ക്ക സാഹചര്യങ്ങളും ഒഴിവാക്കുക. അടച്ച ഇടങ്ങള്‍, തിരക്കേറിയ സ്ഥലങ്ങള്‍, മറ്റ് ആളുകളുമായി അടുത്ത സമ്പര്‍ക്കം എന്നിവ ഒഴിവാക്കുക. വീടിനുള്ളിലാണെങ്കില്‍, ജനലുകള്‍ തുറന്ന് മാസ്‌ക് ധരിച്ച് സ്വാഭാവിക വായുസഞ്ചാരം വര്‍ദ്ധിപ്പിക്കുക.
- പനിയോ ചുമയോ ശ്വാസതടസ്സമോ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടുക. സ്വയം മരുന്ന് കഴിക്കരുത്.