ബി.ജെ.പി എം.എല്‍.എ രാജേഷിനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, രണ്ട് കാല്‍മുട്ടുകള്‍ക്കും പരിക്ക്



മംഗളൂരു: ബണ്ട്വാള്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ യു. രാജേഷ് നായ്കിനെ കാര്‍ ഇടിച്ചു വീഴ്ത്തി. ശേഷം നിര്‍ത്താതെ പോയ വാഹനത്തെ പോലീസ് പിടികൂടി. രണ്ട് കാല്‍മുട്ടുകള്‍ക്കും പരിക്കേറ്റ എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read also: മുഖ്യമന്ത്രി സൂര്യൻ എന്നു പറഞ്ഞത് വ്യക്തിപൂജയല്ല: സിപിഎം വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ലെന്ന് എം വി ഗോവിന്ദൻ

ഞായറാഴ്ച ടെങ്ക എദപ്പദവ് ഗോപാലകൃഷ്ണ ക്ഷേത്രത്തിനടുത്തായിരുന്നു അപകടം. ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന എം.എല്‍.എയെ മൂഡബിദ്രിയില്‍നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന സ്വഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. നിര്‍ത്താതെ പോയ വാഹനം ഗുരുപുര ജങ്ഷനില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.