യുവാവിന്റെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയില്‍ അടിച്ച്‌ വീഴ്ത്തിയത് ഭാര്യ, സഹായിച്ചത് കാമുകന്‍



ബെംഗളൂരു: സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്.

വെങ്കട്‌നായിക് എന്ന മുപ്പത്തിമൂന്നുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ജനുവരി ഒമ്പതാം തീയതിയാണ് എച്ച്‌.എസ്.ആര്‍. ലേഔട്ടിലെ വീട്ടില്‍ വെങ്കടനായ്ക്കിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയിലായിരുന്നു മൃതദേഹം. യുവാവ് ബാത്ത്റൂമിൽ വീണു മരിച്ചെന്നായിരുന്നു ഭാര്യ പറഞ്ഞത്. എന്നാൽ, കാല് തെറ്റി വീണ് മരിച്ചതല്ലെന്നും ഇയാളെ ഭാര്യയും അവരുടെ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതികളായ നന്ദിനി ഭായ്, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

read also: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മോഹന്‍ലാലിനെയും ദിലീപിനെയും കാവ്യയെയും ക്ഷണിച്ച് ആര്‍എസ്എസ്

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംഭവം കൊലപാതകമാണെന്ന് പൊലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന്, ഭാര്യയെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഇവര്‍ കുറ്റംസമ്മതിച്ചത്. ഭാര്യയെയും കാമുകനെയും വീട്ടില്‍ കണ്ടത് യുവാവിനെ പ്രകോപിപ്പിച്ചെന്നും ഇത് ചോദ്യംചെയ്തപ്പോള്‍ ഇരുവരും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്റെ വിശദീകരണം.

അപകടമരണമെന്ന് തോന്നിപ്പിക്കാന്‍ പ്രതികള്‍ മൃതദേഹം വലിച്ചിഴച്ച്‌ കുളിമുറിയിലേക്ക് കൊണ്ടുപോയി. ഇതിനുശേഷമാണ് നന്ദിനി മറ്റുള്ളവരെ വിവരമറിയിച്ചതെന്നും പൊലീസ് പറഞ്ഞു.