25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

ഹൈദരാബാദിൽ ടിവി അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ചു: യുവതി അറസ്റ്റിൽ

Date:


ഹൈദരാബാദ് : ടിവി അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയുടെ ഉടമയായ തൃഷ എന്ന യുവതിയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി ചാനലിലെ അവതാരകനായ പ്രണവിനെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെയാണ് യുവതി തട്ടിക്കൊണ്ടുപോയത്.

ഫെബ്രുവരി പത്തിനാണ് യുവതി ​ഗുണ്ടകളുടെ സഹായത്തോടെ ഉപ്പൽ എന്ന സ്ഥലത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടകിന് പിന്നാലെ പ്രണവ് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രണ്ടുവർഷം മുമ്പ് ഒരു മാട്രിമാണിയൽ സൈറ്റിൽ പ്രണവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നു. ആരോ വ്യാജ ഐഡി ഉണ്ടാക്കിയതാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം പ്രണവിനെ അറിയ്ചിച്. തുടർന്ന് വ്യാജ ഐഡി ഉണ്ടാക്കിയതിന് പ്രണവ് പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പ്രണവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവതി ഇയാളെ ശല്യപ്പെടുത്തുന്നത് പതിവാക്കി.

താത്പര്യമില്ലെന്നറിയിച്ചിട്ടും യുവതി ശല്യപ്പെടുത്തുന്നത് തുടർന്നു. പ്രണിവിനെ നിരീക്ഷിക്കുന്നതിനായി ഇയാളുടെ കാറിൽ ജിപി.എസും ഘടിപ്പിച്ചു.ഫെബ്രുവരി 10ന് ജോലി കഴിഞ്ഞ മടങ്ങിയ പ്രണവിനെ തൃഷയും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ക്രൂര മർദനങ്ങൾക്കൊടുവിൽ യുവതിയുടെ ഫോൺ കോളുകൾ എടുക്കാമെന്നും മെസേജുകൾക്ക് മറുപടി അയക്കാമെന്നും യുവാവ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെറുതെവിട്ടത്. തടങ്കലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ പൊലീസിൽ പരാതി നൽകി. തൃഷയെ അറസ്റ്റ് ചെയ്ത പൊലീസ് ഒളിവിലള്ള മറ്റ് നാല് പ്രതികൾക്കായി അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്‍ ഞങ്ങള്‍ക്ക് വലിയൊരു സമ്മാനം തന്നു, ഇന്നലെ ആ സമ്മാനം എത്തി: ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം അമേരിക്കയ്ക്ക് ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു...