28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

മണിപ്പൂരില്‍ വന്‍ ആയുധ ശേഖരം പിടികൂടി: നാല് പേര്‍ അറസ്റ്റില്‍

Date:


ഇംഫാല്‍: വന്‍ ആയുധ ശേഖരവുമായി നാല് പേരെ മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലാണ് സംഭവം.
പ്രതികളില്‍ നിന്ന് മൂന്ന് റൈഫിളുകള്‍, നാല് മാഗസിനുകള്‍, മൊബൈല്‍ ഫോണുകള്‍, വെടിയുണ്ടകള്‍, ഒരു ബയോഫെംഗ് വാക്കി ടോക്കി സെറ്റ്, രണ്ട് കാറുകള്‍, ബാഗുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു.

സലാം രമേഷ്വര്‍ സിംഗ്, തോങ്ബ്രാം ഗ്യാന്‍ജിത് സിംഗ്, പുഖ്‌റെം ഇംഗോച്ച സിംഗ്, തോക്‌ചോം ടെംബ എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജില്ലകളുടെ അതിര്‍ത്തിയിലും ദുര്‍ബല പ്രദേശങ്ങളിലും സുരക്ഷാ സേന തിരച്ചില്‍ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related