28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

പിറന്നാൾ കേക്ക് കഴിച്ച 10 വയസുകാരിക്ക് ദാരുണാന്ത്യം

Date:


പട്യാല: പഞ്ചാബിലെ പട്യാലയിൽ പിറന്നാൾ കേക്ക് കഴിച്ചതിന് പിന്നാലെ പത്തുവയസ്സുകാരിക്ക് ദാരുണാത്യം. ഭക്ഷ്യവിഷബാധയേറ്റാണ് പെൺകുട്ടി മരിച്ചത്. പിറന്നാൾ ആഘോഷിക്കാനായി കുടുംബം ഓൺലൈനിൽ കേക്ക് ഓർഡർ ചെയ്തിരുന്നു. രാത്രിയിൽ ഇത് കുറിച്ച് മാൻവിയും സഹോദരിയും കഴിച്ചു. എന്നാൽ, അധികം വൈകാതെ ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി വീട്ടുകാർ പറയുന്നു.

പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ പെൺകുട്ടിക്ക് കുടുംബാംഗങ്ങൾ കേക്ക് നൽകുന്നത് കാണാം. തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ കുട്ടികൾക്ക് ഛർദ്ദി തുടങ്ങിയെന്നും ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മാൻവിയുടെ മുത്തച്ഛൻ പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോൾ മാൻവി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. അവളുടെ ഇളയ സഹോദരി ഛർദ്ദിച്ചതുകൊണ്ടാകാം രക്ഷപ്പെട്ടതെന്ന് അവളുടെ വീട്ടുകാർ പറഞ്ഞു.

മാൻവിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേക്ക് ഉണ്ടാക്കിയവർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ഓൺലൈൻ ആയിട്ടല്ല കേക്ക് ഡെലിവറി ചെയ്തതെന്നാണ് കടക്കാർ നൽകുന്ന വിശദീകരണം. കേക്കിൻ്റെ ഉറവിടം അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related