29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

‘സ്വന്തം ഖജനാവ് നിറയ്ക്കാൻ വന്നവർ എന്നെ അധിക്ഷേപിക്കരുത്’- ഇന്ത്യ സഖ്യത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

Date:


ന്യൂഡൽഹി: ഇൻഡ്യ സഖ്യം നേതാക്കൾ തന്നെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 19-ന് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ബാലാഘട്ടിൽ റാലിയിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ഖജനാവ് നിറയ്ക്കാൻ രാഷ്ട്രീയത്തിൽ വന്നവർ തന്നെ അധിക്ഷേപിക്കരുതെന്ന് നരേന്ദ്ര മോദി ആഞ്ഞടിച്ചു.

‘എന്നാൽ വാസ്തവത്തിൽ അവർ മോദിയെ തടയാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്തിൻ്റെ വികസനം തടയാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവർ എന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്.രാജ്യത്തെ സേവിക്കാനുള്ള ദൗത്യത്തിനായി സ്വയം സമർപ്പിക്കാൻ ഞാൻ എല്ലാം ഉപേക്ഷിച്ചു.

മോദിയെ സംബന്ധിച്ചിടത്തോളം ഭാരതം കുടുംബമാണ്, സ്വന്തം ഖജനാവ് നിറയ്ക്കാൻ രാഷ്ട്രീയത്തിൽ വന്നവർ എന്നെ അധിക്ഷേപിക്കരുത്. അഴിമതി നീക്കം ചെയ്യൂ എന്നാണ് ഞാൻ പറയുന്നത്, അഴിമതിക്കാരെ രക്ഷിക്കൂ എന്നാണ് അവർ പറയുന്നത്. സഖ്യത്തിലെ കക്ഷികൾക്ക് എന്നോട് ശത്രുതയുണ്ട്. അവരുടെ ഖജനാവിലേക്ക് പോയ അഴിമതിയിൽ നിന്നുള്ള പണം ഞാൻ തുറന്നുകാട്ടും,” പ്രധാനമന്ത്രി പറഞ്ഞു.

അഴിമതിക്കാർക്കെതിരായ നടപടികൾ തടയാൻ കോൺഗ്രസുകാർ പരസ്യമായും ലജ്ജയില്ലാതെയും റാലികൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിൻ്റെ സുരക്ഷയെക്കുറിച്ച് ഉറപ്പുനൽകുമ്പോൾ, അവർ തന്നെ അധിക്ഷേപിക്കുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന ഉറപ്പ് മോദി നിറവേറ്റുമ്പോൾ അവർ പാകിസ്ഥാൻ്റെ ഭാഷയിൽ സംസാരിക്കാൻ തുടങ്ങുകയാണെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യൂറോപ്പില്‍ ഗ്രേറ്റ് കിറ്റ്കാറ്റ് ഹെയ്‌സ്റ്റ്; 12 ടണ്‍ ചോക്ലേറ്റും ട്രക്കും മോഷണം പോയി

ഇറ്റലി: ഇറ്റലിയില്‍ നിന്ന് പോളണ്ടിലേക്ക് പോയ കിറ്റ് കാറ്റ് ട്രക്ക് മോഷ്ടിക്കപ്പെട്ടതായി...

പൊലീസ് പ്രചാരണം തടയുന്നു; ഉദ്യോഗസ്ഥര്‍ ഡി.എം.കെയുടെ സേവകരെന്നും വിജയ്; എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലാണെന്ന് മറുപടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെയുടെ നിര്‍ദേശ പ്രകാരം പൊലീസ് തമിഴക വെട്രി...