30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

ട്രെയിനില്‍ വച്ച്‌ ഭാര്യയെ മുത്തലാഖ് ചൊല്ലി: പിന്നാലെ ഇറങ്ങിയോടി യുവാവ്, പോലീസ് അന്വേഷണം

Date:



ലഖ്‌നൗ: ട്രെയിൻ യാത്രയ്ക്കിടയിൽ ഭാര്യയെ മുത്തലാഖ് ചൊല്ലിയ ശേഷം യുവാവ് മുങ്ങി. എപ്രില്‍29ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലായിരുന്നു സംഭവം. 28കാരനായ മുഹമ്മദ് അര്‍ഷാദ് ആണ് ഭാര്യ അഫ്‌സാനെയെ ട്രെയിനിൽ വച്ച് മുത്തലാഖ് ചൊല്ലിയത്. ട്രെയിന്‍ ഝാന്‍സിയിലെത്തിയപ്പോൾ ഇയാള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്തു. തുടര്‍ന്ന് അഫ്‌സാന വിവരം റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

read also: ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: പെണ്‍കുട്ടിയുടെ കുടുംബം 15 വര്‍ഷമായി ആ ഫ്‌ളാറ്റിലെ താമസക്കാര്‍

ഭോപ്പാലിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ് അര്‍ഷാദ്. ജനുവരി 12നായിരുന്നു രാജസ്ഥാന്‍ സ്വദേശിനിയായ അഫ്‌സാനയും അർഷാദും തമ്മിലുളള വിവാഹം. കഴിഞ്ഞയാഴ്ച ഇരുവരും പുഖ്രായനിലെ അര്‍ഷാദിന്റെ തറവാട്ടുവീട്ടില്‍ എത്തിയപ്പോൾ യുവാവ് നേരത്തെ വിവാഹിതനാണെന്ന് യുവതി അറിഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ അര്‍ഷാദും ഉമ്മയും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയതായും ഒടുവില്‍ ട്രെയിനില്‍ വച്ച്‌ മുത്തലാഖ് ചൊല്ലുന്നതുവരെ പീഡനം തുടര്‍ന്നതായും യുവതി പരാതിയില്‍ പറയുന്നു.

ഇത്തരത്തില്‍ മുത്തലാഖ് ചൊല്ലുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ഥിക്കുന്ന അഫ്‌സാനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകകയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related