31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

സംസ്ഥാനത്ത് താപനില ഉയര്‍ന്ന് തന്നെ | Kerala, SUN.HEAT, Latest News, News, India

Date:


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ബുധനാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത. ഇക്കാരണത്താല്‍ തന്നെ മെയ് 8 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്.

പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം. പ്രൊഫഷണല്‍ കോളേജുകള്‍, മെഡിക്കല്‍ കോളജുകള്‍, ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍, സമ്മര്‍ ക്ലാസുകള്‍ ഒന്നും പാടില്ല. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനാണ് നിര്‍ദേശം. കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം പാടുള്ളതല്ല.

അതേസമയം, വരുന്ന 5 ദിവസത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related