കെജ്‌രിവാളിന് ഹനുമാന്റെ അനുഗ്രഹമുണ്ട്, ജാമ്യം കിട്ടിയത് അതിനാൽ – ആം ആദ്മി



ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യമനുവദിച്ച സുപ്രീംകോടതി വിധിയെ വാനോളം പുകഴ്ത്തി ആം ആദ്മി പാർട്ടി. ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രത്യാശയുടെ കിരണം വിധിയിലൂടെ സുപ്രീംകോടതി നല്‍കിയെന്ന് എ.എ.പി. നേതാവും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞു.

പാര്‍ട്ടിയും ഡല്‍ഹിയിലെ ജനങ്ങളും സുപ്രീംകോടതിക്ക് നന്ദി അറിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധി വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗോപാല്‍ റായ്. മന്ത്രി അതിഷി, നേതാക്കളായ സൗരഭ് ഭരദ്വാജ്, പ്രിയങ്ക കക്കാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗോപാല്‍ റായ്.

മന്ത്രി അതിഷി, നേതാക്കളായ സൗരഭ് ഭരദ്വാജ്, പ്രിയങ്ക കക്കാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സുപ്രീംകോടതി വിധിയിലൂടെ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിക്കുക മാത്രമല്ല, സത്യം വിജയിക്കൂകകൂടെ ചെയ്തു. ഇത് ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും വിജയമാണ്. അതിഷി പറഞ്ഞു.

40 ദിവസംകൊണ്ട് ഇടക്കാലജാമ്യം ലഭിക്കുന്നത് അത്ഭുതമാണ്. രാജ്യത്ത് എന്തുതന്നെ നടന്നാലും ഒരുമാറ്റം ആവശ്യമാണെന്ന സൂചന സുപ്രീംകോടതിയിലൂടെ ദൈവം നല്‍കിയിരിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിന് ഹനുമദ് ഭഗവാന്റെ അനുഗ്രഹമുണ്ട്. ഇന്നുതന്നെ അദ്ദേഹം ജയില്‍ മോചിതനാവും. ഇതൊരുസാധാരണസംഭവമാണെന്ന് കരുതുന്നില്ല. വലിയൊരു ലക്ഷ്യത്തിനുവേണ്ടിയാണ് അദ്ദേഹം ജയിലില്‍നിന്ന് പുറത്തുവരുന്നത്, സൗരഭ് ഭരദ്വാജ് പറഞ്ഞു.