ബംഗളൂരു: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ 22കാരനെ മരിച്ച നിലയില്‍ ബംഗളൂരു സ്വദേശിയായ സത്യകുമാറാണ് മരിച്ചത്. ഇയാളുടെ മൃതദേഹം മിഷൻ റോഡിലെ കെട്ടിടത്തില്‍ നിന്നാണ് കണ്ടെടുത്തതെന്ന് സമ്പങ്കിരം നഗർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി സത്യ പ്രണയത്തിലായിരുന്നു. ഒന്നര വർഷം മുൻപ് ഇരുവരും ഒളിച്ചോടിയിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മാസം മുൻപാണ് സത്യ ജാമ്യത്തിലിറങ്ങിയത്. മാതാപിതാക്കള്‍ക്കൊപ്പം ബംഗളൂരുവിലെ വീട്ടില്‍ താമസിച്ചിരുന്ന യുവാവിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. ഇതിനിടെ നാട്ടുകാരാണ് മരിച്ചനിലയില്‍ യുവാവിനെ കണ്ടെത്തിയത്.
READ ALSO: മായാ മുരളിയുടെ കൊല, ഒപ്പം താമസിച്ചിരുന്ന ഓട്ടോ ഡ്രൈവറെ തേടി പൊലീസ്: വീട്ടിലേയ്ക്ക് വന്നിരുന്ന അജ്ഞാതന്‍ കസ്റ്റഡിയില്‍
അതേസമയം, മരണത്തിനുപിന്നില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരാണെന്നാരോപിച്ച് സത്യയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, സത്യയുടെ ശരീരത്തില്‍ യാതൊരു വിധത്തിലുളള പാടുകളോ മുറിവുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.